കെ.കെ.ഐ.സി ദഅ്വ ശിൽപശാലയിൽ അബ്ദുറഹ്മാൻ തങ്ങൾ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: നാസ്തികത മാനവികതക്ക് ഒരു സംഭാവനയും ചെയ്യാത്ത ദുർബല ആശയമാണെന്ന് കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ദഅ്വ വിഭാഗം ജഹ്റ വിന്റർ ടെന്റിൽ സംഘടിപ്പിച്ച ദഅ്വ ശിൽപശാല അഭിപ്രായപ്പെട്ടു. മതം ഉപേക്ഷിച്ച് മനുഷ്യനാകൂ എന്ന് പ്രഘോഷണം ചെയ്യുന്ന നാസ്തികത തങ്ങളുടെ വാദങ്ങൾക്ക് തെളിവ് നൽകാൻ കഴിയാതെ കേവലം സ്വതന്ത്ര വാദത്തിൽ ഒതുങ്ങിയെന്ന് സംഗമം വിലയിരുത്തി.
പി.എൻ. അബ്ദുറഹ്മാൻ, അബ്ദുൽ അസീസ് നരക്കോട്, അബ്ദുസ്സലാം സ്വലാഹി, കെ.സി. മുഹമ്മദ് നജീബ്, അബ്ദുറഹ്മാൻ തങ്ങൾ, അസ്ഹർ അത്തേരി, ഷഫീഖ് മോങ്ങം തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. സക്കീർ കൊയിലാണ്ടി സ്വാഗതം പറഞ്ഞു. സമീർ എകരൂൽ ഏകോപനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.