കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചരിത്രത്തിലെ വൻ തീപിടിത്തത്തിന്റെ ഞെട്ടലിൽ മലയാളി സമൂഹം. മലയാളി ഉടമസ്ഥതയിലും ഭൂരിഭാഗം മലയാളികൾ താമസിക്കുന്നതുമായ കെട്ടിടത്തിൽ ഉണ്ടായ അപകടം കുവൈത്തിലെ പ്രവാസി സമൂഹത്തെ മൊത്തത്തിൽ ആശങ്കയിലാഴ്ത്തി. മരണസംഖ്യ ഉയരുന്നതിനൊപ്പം ജനങ്ങളുടെ ആശങ്കയും വർധിച്ചു. അപകടത്തിനു പിറകെ സജീവമായി രംഗത്തിറങ്ങിയ മലയാളി പ്രവാസി സംഘടനകളുടെ പരിശ്രമ ഫലമായാണ് അപകടത്തിൽപ്പെട്ടവരുടെ ലിസ്റ്റ് തയാറാക്കാൻ കഴിഞ്ഞത്. തുടർന്ന് ഈ ആളുകളുമായി ബന്ധപ്പെടാനും കൃത്യമായ ഫോളോഅപ് നടത്താനും സംഘടനകൾ ശ്രദ്ധിച്ചു. എന്നാൽ, മരിച്ചവരുടെ പൂർണവിവരങ്ങൾ ലഭ്യമാകാൻ വൈകിയത് ആശങ്കയും വർധിപ്പിച്ചു. ദുരന്തത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങൾ ലഭ്യമാക്കാൻ ബുധനാഴ്ച രാത്രിയും പരിശ്രമത്തിലായിരുന്നു സംഘടന പ്രതിനിധികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.