കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് കേന്ദ്ര കൺവെൻഷൻ ഫഹാഹീൽ കല ഓഡിറ്റോറിയത്തിൽ നടന്നു.പ്രസിഡന്റ് അനന്തിക ദിലീപ് അധ്യക്ഷത വഹിച്ചു. നാലു മേഖലകളിൽ നിന്നായി വിവിധ ക്ലബുകളെ പ്രതിനിധാനംചെയ്ത് 120ൽപരം പ്രതിനിധികൾ പങ്കെടുത്തു. അവനി വിനോദ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ വൈസ് പ്രൻസിപ്പൽ ഡോ. സലീം കുണ്ടുങ്കൽ ഉദ്ഘാടനം ചെയ്തു.
കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി വിശദീകരണവും ഭരണഘടന ഭേദഗതിയും അവതരിപ്പിച്ചു. ബാലവേദി ആക്ടിങ് സെക്രട്ടറി അഭിരാമി അജിത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് പുതിയ ഭാരവാഹി നിർദേശം അവതരിപ്പിച്ചു.
അവനി വിനോദ് (പ്രസി.), അൻജലിറ്റ രമേശ് (സെക്ര.), ബ്രയൺ ബെയ്സിൽ (വൈസ് പ്രസി.), കീർത്തന കിരൺ (വൈസ് പ്രസി.) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഹരിരാജ് കൺവീനറും തോമസ് സെൽവൻ കോഓഡിനേറ്ററുമായി പുതിയ കേന്ദ്ര രക്ഷാധികാരി സമിതിയും നിലവിൽവന്നു.ലോക കേരളസഭാംഗം ആർ. നാഗനാഥൻ, ബാലവേദി കേന്ദ്ര സമിതി മുൻ ജനറൽ കൺവീനർ തോമസ് ചെപ്പുകുളം, ബാലവേദി കുവൈത്ത് മുൻ മുഖ്യ രക്ഷാധികാരി സജീവ് എം. ജോർജ് എന്നിവർ സംസാരിച്ചു.സെക്രട്ടറി അഞ്ജലിറ്റ രമേശ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.