നാ​ലു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള​ള പ​ക്ഷി ഉ​ൽ​പ​ന്ന ഇ​റ​ക്കു​മ​തി​ക്ക് വി​ല​ക്ക്

കു​വൈ​ത്ത്​ സി​റ്റി: പാ​കി​സ്​​താ​ൻ, ഇ​റാ​ൻ, ബെ​ൽ​ജി​യം, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ക്ഷി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് കു​വൈ​ത്ത് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. മു​ട്ട, മാം​സം, മാം​സോ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​ക്കെ​ല്ലാം വി​ല​ക്ക് ബാ​ധ​ക​മാ​ണ്. ഇൗ ​രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പ​ന ശേ​ഷി​യു​ള്ള പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പു​തി​യ​തും ശീ​തീ​ക​രി​ച്ച​തു​മാ​യ മാം​സ​ങ്ങ​ൾ​ക്കും മു​ട്ട​ക്കും വി​ല​ക്ക്​ ബാ​ധ​ക​മാ​ണ്. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ക്ഷി ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ രോ​ഗാ​ണു​ബാ​ധ ക​ണ്ടെ​ത്തി​യാ​ൽ തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​യാ​ൾ വ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്ന്​ കാ​ർ​ഷി​ക, മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നും വി​ല​ക്ക് താ​ൽ​ക്കാ​ലി​ക​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Ban on imports of bird products from four countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.