വിദേശികളുടെയും ബാങ്ക്​ വായ്​പ തിരിച്ചടവിന്​ ഇളവ്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വിദേശികളുടെയും വായ്​പ തിരിച്ചടവിന്​ ആറുമാസത്തെ സാവകാശം ലഭിക്കും. വിദേശികളുടെ വാ യ്പാ മൊറട്ടോറിയം സംബന്ധിച്ച്​ ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കുവൈത്ത്​ ബാങ്കിങ്​ അസോസിയേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതി​​െൻറ ചുവടുപിടിച്ച്​ ഞായറാഴ്​ച ഗൾഫ്​ ബാങ്ക്​, സി.ബി.കെ, എൻ.ബി.കെ, കെ.എഫ്​.എച്ച്​, അഹ്​ലി ബാങ്ക്​ തുടങ്ങിയ പ്രധാന തദ്ദേശീയ ബാങ്കുകളെല്ലാം എല്ലാ ഉപഭോക്​താക്കളുടെയും വായ്​പ തിരിച്ചടവിന്​ ആറുമാസത്തെ സാവകാശം അനുവദിച്ച്​ അറിയിപ്പ്​ നൽകി.

കുവൈത്ത് പൗരന്മാരുടെ വായ്​പ തിരിച്ചടവിനു കുവൈത്ത് ബാങ്കിങ് അസോസിയേഷൻ കഴിഞ്ഞ ആഴ്ച ആറുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. കോവിഡ്​ പ്രതിരോധ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്​ വിദേശികളെയാണ്​. വ്യാപാര സ്ഥാപനങ്ങൾക്ക്​ നിയന്ത്രണം ​ഏർപ്പെടുത്തിയത്​ കാരണം നിരവധി പേരുടെ വരുമാനം നിലക്കുകയോ നാമമാത്രമാവുകയോ ചെയ്​തിട്ടുണ്ട്​.

വാടകക്കും നിത്യവൃത്തിക്കും തന്നെ പ്രയാസപ്പെടുന്ന ഘട്ടത്തിൽ ബാങ്ക്​ വായ്​പ തിരിച്ചടവ്​ കൂടി താങ്ങാനാവുന്ന അവസ്ഥയിലല്ല പ്രവാസികൾ. പുതിയ തീരുമാനം അവരെ സംബന്ധിച്ച്​ വലിയ ആശ്വാസമാണ്​.

Tags:    
News Summary - bank loan repayment Kuwait -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.