വിദേശികളുടെയും ബാങ്ക് വായ്പ തിരിച്ചടവിന് ഇളവ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെയും വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം ലഭിക്കും. വിദേശികളുടെ വാ യ്പാ മൊറട്ടോറിയം സംബന്ധിച്ച് ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ ചുവടുപിടിച്ച് ഞായറാഴ്ച ഗൾഫ് ബാങ്ക്, സി.ബി.കെ, എൻ.ബി.കെ, കെ.എഫ്.എച്ച്, അഹ്ലി ബാങ്ക് തുടങ്ങിയ പ്രധാന തദ്ദേശീയ ബാങ്കുകളെല്ലാം എല്ലാ ഉപഭോക്താക്കളുടെയും വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം അനുവദിച്ച് അറിയിപ്പ് നൽകി.
കുവൈത്ത് പൗരന്മാരുടെ വായ്പ തിരിച്ചടവിനു കുവൈത്ത് ബാങ്കിങ് അസോസിയേഷൻ കഴിഞ്ഞ ആഴ്ച ആറുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രതിരോധ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് വിദേശികളെയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് കാരണം നിരവധി പേരുടെ വരുമാനം നിലക്കുകയോ നാമമാത്രമാവുകയോ ചെയ്തിട്ടുണ്ട്.
വാടകക്കും നിത്യവൃത്തിക്കും തന്നെ പ്രയാസപ്പെടുന്ന ഘട്ടത്തിൽ ബാങ്ക് വായ്പ തിരിച്ചടവ് കൂടി താങ്ങാനാവുന്ന അവസ്ഥയിലല്ല പ്രവാസികൾ. പുതിയ തീരുമാനം അവരെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.