കുവൈത്ത് സിറ്റി: ലോക സ്തനാർബുദ ബോധവത്കരണമാസ ഭാഗമായി അബ്ബാസിയയിൽ പ്രവർത്തിക്കുന്ന റോയൽ സിറ്റി ക്ലിനിക്കിൽ പ്രത്യേക സ്തനാർബുദ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ഒക്ടോബർ മുഴുവനും കാമ്പയിൻ നീണ്ടുനിൽക്കും. ലോകത്ത് സ്തനാർബുദ കേസുകൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്. കൃത്യമായ പരിശോധനകളിലൂടെ ഇത് മുൻകൂട്ടി തിരിച്ചറിയാനും ചികിത്സയിലൂടെ ഭേദമാക്കാനും കഴിയും. സ്ത്രീകൾ വർഷം ഒരു പ്രാവശ്യമെങ്കിലും സ്തനാർബുദ പരിശോധന നടത്തുന്നത് രോഗം തിരിച്ചറിയാൻ സഹായിക്കും.
റോയൽ സിറ്റി ക്ലിനിക്കിലെ മെഡിക്കൽ ടീം പ്രത്യേക പരിശോധനക്കും പരിചരണത്തിനും എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി മാനേജ്മെന്റ് അറിയിച്ചു. കാമ്പയിനിന്റെ ഭാഗമായി ക്ലിനിക്കിലെ ലേഡി ഡോക്ടർമാരായ ഡോ. സൂസൻ ചെറിയാൻ, ഡോ. സലീമ യൂസുഫ്, ഡോ. നജ്മ ടാല്ഡ്കർ, ഡോ. ഫസീല ഹംസ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക പരിശോധന കാമ്പയിൻ. കൺസൽട്ടേഷൻ, സ്ക്രീനിങ്, അൾട്രാസൗണ്ട്, പാപ് സ്മെയർ ടെസ്റ്റുകൾ തുടങ്ങിയവ പാക്കേജിൽ ഉൾപ്പെടുത്തിയതായി ക്ലിനിക് സി.ഇ.ഒ ഡോ. ഫിലിപ്പ് വർഗീസ് അറിയിച്ചു. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ പ്രത്യേകം രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.