കുവൈത്ത് സിറ്റി: ജി.സി.സിയിലെ പ്രമുഖ റീട്ടെയില്‍ ബ്രാന്‍ഡായ ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് പത്താം വാർഷികം ആഘോഷിക്കുന്നത് ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി.മൊബൈല്‍ ഫോണ്‍, വാഷിങ്‌മെഷീൻ, റെഫ്രിജറേറ്റർ, ടെലിവിഷൻ എന്നിങ്ങനെ വമ്പന്‍ ഓഫറുകളുമായാണ് ഒരുക്കിയിരിക്കുന്നത്. ഗ്രാൻഡ് ഹൈപ്പറിെൻറ കുവൈത്തിലെ ഏത് ബ്രാഞ്ചിൽനിന്നും അഞ്ച് ദീനാറോ അതിൽ കൂടുതലോ തുകക്ക് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാന പദ്ധതിയിൽ പങ്കെടുക്കാം.
സാംസങ് നോട്ട് 20 അൾട്രാ 5G, 50 വാഷിങ്‌മെഷീൻ, 50 റെഫ്രിജറേറ്റർ, 100 ടെലിവിഷൻ തുടങ്ങിയവയാണ് സമ്മാനങ്ങള്‍. കൂടാതെ ഉപഭോക്താക്കൾക്ക് സാധാരണ വിലക്കുറവിനെക്കാൾ കുറഞ്ഞ നിരക്കിൽ ഡിസംബർ 15 വരെ സാധനങ്ങൾ വാങ്ങാനും കഴിയും.ഉൽപാദന കേന്ദ്രങ്ങളില്‍നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് സാധനങ്ങള്‍ വാങ്ങി വില്‍ക്കുന്നതിനാലാണ് ഗ്രാന്‍ഡില്‍ വന്‍ വിലക്കുറവ് നടപ്പാക്കാന്‍ കഴിയുന്നതെന്ന് മാനേജ്‌മെൻറ് പറഞ്ഞു. വിലക്കുറവിനും ഗുണമേന്‍മക്കും കുവൈത്ത് സമൂഹം നൽകിയ അംഗീകാരമാണ് രാജ്യമാകെ വ്യാപിച്ചുകിടക്കുന്ന ഗ്രാന്‍ഡ് ശൃംഖല. നിലവില്‍ കുവൈത്തിെൻറ വിവിധ പ്രദേശങ്ങളിലായി 21 ബ്രാഞ്ചുകളാണുള്ളത്.
സമീപഭാവിയിൽ തന്നെ ജഹ്‌റ, ശുവൈഖ് എന്നിവിടങ്ങളിലായി ആറ് ബ്രാഞ്ചുകള്‍കൂടി പ്രവർത്തന സജ്ജമാക്കുമെന്ന് മാനേജ്‌മെൻറ് പ്രതിനിധികൾ അറിയിച്ചു. ഗ്രാൻഡ് ഹൈപ്പറിെൻറ വിവിധ ഷോറൂമുകളിലായി നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സി.ഇ.ഒ മുഹമ്മദ് സുനീർ, ജനറൽ മാനേജർ തെഹ്‌സീർ അലി, സി.ഒ.ഒ റാഹിൽ ബാസിം, ബി.ഡി.എം സാനിൻ വസീം തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നതെന്നും എക്കാലവും തങ്ങള്‍ക്കൊപ്പം നിന്നിട്ടുള്ള ഉപഭോക്താക്കളെ പ്രതിസന്ധി കാലഘട്ടത്തിലും ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നതാണ് സമ്മാനപ്പെരുമഴ പദ്ധതിയെന്നും മാനേജ്‌മെൻറ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.