കൈ​റോ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കാ​ളി​ത്ത രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ

സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളു​മാ​യി കൈ​റോ ഉ​ച്ച​കോ​ടി

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ സ​മീ​പ​കാ​ല സൈ​നി​ക വ​ർ​ധ​ന​വി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ഫ​ല​സ്തീ​ൻ പ്ര​ശ്‌​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നു​മാ​യി ഈ​ജി​പ്തി​ലെ കൈ​റോ​യി​ൽ ​പ്ര​ത്യേ​ക ഉ​ച്ച​കോ​ടി ന​ട​ന്നു. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് ഉ​ച്ച​കോ​ടി ആ​ഹ്വാ​നം ചെ​യ്തു. യു.​എ​ൻ, ആ​ഫ്രി​ക്ക​ൻ യൂ​നി​യ​ൻ, അ​റ​ബ് ലീ​ഗ് എ​ന്നി​വ​യി​ലെ 31 രാ​ജ്യ​ങ്ങ​ൾ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, മ​റ്റു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ കി​രീ​ടാ​വ​കാ​ശി​യെ അ​നു​ഗ​മി​ച്ചു.

Tags:    
News Summary - Cairo summit with peace efforts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.