കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ച് കുവൈത്തിൽ കാർ റാലി. മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷാ അധികൃതർ മറീന ക്രസൻറ് പ്രവേശന കവാടങ്ങൾ നേരത്തേ അടച്ചതിനാൽ സാൽമിയ അമേരിക്കൻ സർവകലാശാലയുടെ പാർക്കിങ്ങിൽനിന്നാണ് റാലി ആരംഭിച്ചത്.
അതിനിടെ റാലിയിൽ പെങ്കടുത്തവരിൽ ചിലരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചിപ്പു. പ്രകടനങ്ങൾ നടത്താനുള്ള അനുമതിയും വ്യവസ്ഥകളും പരിശോധിക്കാനാണ് ഇവരെ വിളിപ്പിച്ചത്. മുൻകൂർ അനുമതിയില്ലാതെ രാജ്യത്ത് പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്താൻ പാടില്ല.
വിദേശികൾക്ക് രാജ്യത്ത് പ്രതിഷേധ പരിപാടികളിൽ പെങ്കടുക്കുന്നതിന് വിലക്കുണ്ട്. വിദേശികൾ അനുമതിയില്ലാതെ ഇത്തരം പരിപാടികളിൽ പെങ്കടുത്താൽ നാടുകടത്തുമെന്നും സ്വദേശികളും വിദേശികളും നിയമവ്യവസ്ഥകൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.