കുവൈത്ത് സിറ്റി: കാഞ്ഞങ്ങാട് സി.എച്ച് സെന്റർ കുവൈത്ത് ചാപ്റ്റർ ഇഫ്താർ സംഗമം ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്റാറന്റിൽ നടന്നു. കെ.എം.സി.സി ചെയർമാൻ നാസർ മഷ്ഹൂൽ തങ്ങൾ ഉദ്ഘാടനം ചെയ്തു.വിവിധ പ്രയാസങ്ങളാൽ കഴിയുന്നവർക്ക് പ്രതീക്ഷാമുനമ്പുകളാണ് സി.എച്ച് സെന്ററുകളെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സഹായങ്ങൾക്ക് ഏറ്റവും അർഹരായ സെന്ററുകളെ സഹായിക്കാൻ പ്രവാസികൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ചാപ്റ്റർ ചെയർമാൻ ഖാലിദ് കൂളിയങ്കാൽ അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത്, ട്രഷറർ എ.ആർ. നാസർ, കേന്ദ്ര സി.എച്ച് സെന്റർ കോഓഡിനേറ്റർ അസ്ലം കൂറ്റിക്കാട്ടൂർ, മഹ്മൂദ് അപ്സര, ഫൈസൽ ചുള്ളിക്കര, ഇഖ്ബാൽ കുശാൽ നഗർ, ഹംസ ബല്ല, സുഹൈൽ ബല്ല, സി.എച്ച്. ഫൈസൽ, ഹമീദ് മധൂർ, ഹാരിസ് മുട്ടുംതല തുടങ്ങിയവർ സന്നിഹിതരായി. ഹസ്സൻ ബല്ലയുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള നിരവധി പേർ പങ്കെടുത്തു.
യൂസഫ് കൊത്തിക്കൽ, അഷ്റഫ് കൂച്ചാണം, ഖമറുദ്ദീൻ ചേരക്കാടത്ത്, മജീദ് സി.എച്ച്, ശംസുദ്ദീൻ ബദരിയ എന്നിവർ നേതൃത്വം നൽകി. ഹനീഫ പാലായ് സ്വാഗതവും മുഹമ്മദ് അലി ബദരിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.