കുവൈത്ത് സിറ്റി: മനുഷ്യാവകാശ മേഖലയിൽ സജീവമായി ഇടപെടാൻ ദേശീയ തലത്തിൽ രൂപംകൊടുത്ത സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് (എസ്.എച്ച്.ആർ) കുവൈത്ത് ചാപ്റ്റർ കമ്മിറ്റി നിലവിൽവന്നു.
ജസ്റ്റിസ് കെമാൽ പാഷ മുഖ്യരക്ഷാധികാരിയായ സോസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയുടെ ദേശീയ ചെയർമാൻ അഡ്വ. എം.എം. ആശിഖിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി. അബ്ദുൽ കരീം മാടായി പ്രസിഡൻറും അർഷാദ് കോഴിക്കോട് ജനറൽ സെക്രട്ടറിയുമായുള്ള താൽക്കാലിക കമ്മിറ്റിയാണ് രൂപവത്കരിച്ചത്.
കേരളത്തിലും രാജ്യത്താകമാനവുമുള്ള മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെടലുകൾ നടത്തുകയും നിയമപരമായ സഹായങ്ങൾ നൽകുകയുമാണ് സംഘടനയുടെ ലക്ഷ്യം.
കുവൈത്തിലുള്ള ഇന്ത്യക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളിൽ കഴിയാവുന്ന സഹായങ്ങൾ നൽകാൻ കൂട്ടായ്മക്ക് കഴിയും.
ഇതിനകം നിരവധി വിഷയങ്ങളിൽ ഇടപെടാനും പരിഹാരങ്ങൾ കണ്ടെത്താനും കഴിഞ്ഞതായി ഭാരവാഹികൾ അവകാശപ്പെട്ടു.
സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് അബ്ദുൽ കരീം 55460635, അർഷാദ് 69044588 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.