വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ ബ​ഹ്‌​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

ജി.​സി.​സി ഉ​ച്ച​കോ​ടി; ബ​ഹ്‌​റൈ​ൻ രാ​ജാ​വി​ന് ക്ഷ​ണ​ക്കത്ത് കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: ഡി​സം​ബ​ർ ഒ​ന്നി​ന് കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്ക് ക്ഷ​ണം. ബ​ഹ്‌​റൈ​ൻ രാ​ജാ​വി​നെ ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ക​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ കൈ​മാ​റി.

കു​വൈ​ത്തും ബ​ഹ്റൈ​നും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു. ബ​ഹ്‌​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​മാ​യി അ​ൽ യ​ഹ്‌​യ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ക്ഷ​ണ​ക്കത്ത് കൈ​മാ​റി​യ​ത്.

Tags:    
News Summary - GCC Summit; To the King of Bahrain The invitation was handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.