കുവൈത്ത് സിറ്റി: വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ് ഹോം പത്തുദിവസത്തേക്ക് അടച്ചു. കുട്ടികളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു.
അണുബാധ കണ്ടെത്തിയ മൂന്ന് കുട്ടികളെ ചികിത്സക്കായി ആശുപത്രിയിലേക്കും മറ്റു കുട്ടികളെ സമ്പർക്കം ഒഴിവാക്കി മറ്റൊരിടത്തേക്കുമാണ് മാറ്റിയത്.
ജീവനക്കാർ സംരക്ഷണ മാസ്കുകൾ ധരിക്കണമെന്നും അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നവർ ഉടൻ അഡ്മിനിസ്ട്രേഷനെ അറിയിക്കണമെന്നും നിർദേശം നൽകി.
വായുവിലൂടെ പടരുന്ന വൈറൽ അണുബാധയാണെന്ന് സ്ഥിരീകരിച്ചു. മുൻകരുതലിന്റെ ഭാഗമായാണ് ചിൽഡ്രൻസ് ഹോം തൽക്കാലത്തേക്ക് അടച്ചിടുന്നതെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ആദ്യം ഒരു കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ കാണുകയും വായുവിലൂടെ പടരുന്ന അണുബാധയാണെന്ന് ഡോക്ടർ സ്ഥിരീകരിക്കുകയും ചെയ്തു.
മൂന്നാമത്തെ കുട്ടിയിലും കണ്ടെത്തിയതോടെയാണ് പ്രവർത്തനം പൂർണമായി നിർത്താൻ തീരുമാനിച്ചത്.
സെക്ഷൻ 3, 6 എന്നിവയിൽ താമസിക്കുന്നവർക്കിടയിലാണ് വൈറസ് പടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.