കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളില്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട ്ട് സ്വദേശികളും വിദേശികളുമായ 3600 പേർക്കെതിരെ നടപടിയെടുത്തതായി പരിസ്ഥിതി വകുപ്പ ് അറിയിച്ചു. പൊതുസ്ഥലങ്ങളിലെ പുകവലിയും മാലിന്യനിക്ഷേപവും തുടങ്ങി ആര്‍ട്ടിക്കിള്‍ 35, 36 നിയമലംഘനങ്ങള്‍ക്കെതിരെയാണ് പരിസ്ഥിതി വകുപ്പ് ശക്തമായി മുന്നോട്ടുവന്നത്.
ആയിരക്കണക്കിന് ആളുകളെ നിത്യവും പരസ്യമായി ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ലീഗല്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപടിയെടുക്കാന്‍ തീരുമാനമായത്. പലരും ‘പുകവലി പാടില്ല’ എന്ന മുന്നറിയിപ്പ് ബോര്ഡുകളുണ്ടായിട്ടുപോലും നിയമം ലംഘിച്ചവരാണെന്നും 500 ദീനാറോളം പിഴ ഇൗടാക്കാവുന്ന തരത്തിലുള്ള കുറ്റം ചെയ്തവരാണെന്നും അധികൃതര്‍ അറിയിച്ചു. ലംഘനങ്ങള്‍ക്ക് ചുരുങ്ങിയത് 100 ദിനാര്‍ പിഴ ചുമത്തുന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.