ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ചി​ച്ചു

കെ.​ഐ.​സി

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ഇ​ന്ത്യ​ൻ നാ​ഷ​ന​ല്‍ കോ​ണ്‍ഗ്ര​സി​ന്റെ സ​മു​ന്ന​ത നേ​താ​വു​മാ​യി​രു​ന്ന ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ വേ​ർ​പാ​ടി​ൽ കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) അ​നു​ശോ​ചി​ച്ചു. രാ​ഷ്ട്രീ​യ​ത്തി​ലും സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ലും അ​ക്കാ​ദ​മി​ക മേ​ഖ​ല​യി​ലും ഉ​ദ്യോ​ഗ രം​ഗ​ത്തും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​ദ്ദേ​ഹം മ​ത​നി​ര​പേ​ക്ഷ പ​ക്ഷ​ത്ത് നി​ല​യു​റ​പ്പി​ക്കു​ക​യും കാ​ഴ്ച​പ്പാ​ടു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം മൂ​ലം രാ​ജ്യ​ത്തി​നും കു​ടും​ബ​ത്തി​നു​മു​ണ്ടാ​യ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്ന് കെ.​ഐ.​സി അ​റി​യി​ച്ചു.

മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ

ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ നി​ര്യാ​ണം രാ​ജ്യ​ത്തി​ന് അ​നു​പ​മ​മാ​യ ന​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളും രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളും ഇ​ന്ത്യ​യു​ടെ വി​ക​സ​ന പാ​ത​യി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ശ​യ​ങ്ങ​ളും ദ​ർ​ശ​ന​ങ്ങ​ളും രാ​ജ്യ​ത്തി​ന് പ്ര​ചോ​ദ​ന​മാ​യി തു​ട​രും. ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കെ.​കെ.​എം.​എ

ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) അ​നു​ശോ​ചി​ച്ചു. സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലൂ​ടെ ആ​ധു​നി​ക ഇ​ന്ത്യ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച മ​ൻ​മോ​ഹ​ൻ സി​ങ്, പ്ര​വൃ​ർ​ത്തി​യി​ൽ വി​ശ്വ​സി​ച്ചി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു.

ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലോ, ഭ​ര​ണ ത​ല​ത്തി​ലോ അ​ഴി​മ​തി​യു​ടെ ക​റ പു​ര​ളാ​തെ സൂ​ക്ഷി​ച്ച സൗ​മ്യ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​ഹു​സ്വ​ര​ത കാ​ത്തു​സൂ​ക്ഷി​ച്ച് ഭ​ര​ണം ന​ട​ത്തി ഏ​വ​ർ​ക്കും മാ​തൃ​ക​യാ​ക്കാ​വു​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ വി​ട വാ​ങ്ങ​ൽ നി​ക​ത്താ​നാ​വാ​ത്ത​താ​ണെ​ന്നും കെ.​കെ.​എം.​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Condolences on Manmohan Singh's demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.