വ്യാ​ജ ഉ​ല്‍പന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ ഷോ​പ്പി​ൽ അ​ധി​കൃ​ത​ർ നോ​ട്ടീ​സ് പ​തി​ക്കു​ന്നു

അ​ന്താ​രാ​ഷ്ട്ര ബ്രാ​ന്‍ഡി​ന്റെ വ്യാ​ജ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ബ്രാ​ന്‍ഡി​ന്റെ വ്യാ​ജ ഉ​ല്‍പന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. വാ​ണി​ജ്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജ​ഹ്‌​റ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ പേ​രി​ലു​ള്ള വ്യാ​ജ ബാ​ഗു​ക​ളും വ​സ്ത്ര​ങ്ങ​ളും ഷൂ​സു​ക​ളും ക​ണ്ടെ​ത്തി​യ​ത്. വ്യാ​ജ ഉ​ല്‍പന്ന​ങ്ങ​ള്‍ വി​ല്‍പ​ന ന​ട​ത്തി​യ ഏ​ഴ് സ്റ്റോ​റു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി സ്ഥാ​പ​ന​ങ്ങ​ളെ ക​മേ​സ്യ​ൽ പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. രാ​ജ്യ​ത്ത് ട്രേ​ഡ് മാ​ര്‍ക്ക് മോ​ഷ​ണം സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ബ്രാ​ന്‍ഡു​ക​ളു​ടെ വ്യാ​ജ ഉ​ല്‍പന്ന​ങ്ങ​ള്‍ രാ​ജ്യ​ത്ത് എ​ത്തി​ക്കു​ന്ന​വ​ർ​ക്കും വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കു​മെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് ക​മേ​സ്യ​ൽ ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Counterfeit products of international brands caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.