കുവൈത്ത് സിറ്റി: കുവൈത്തിൽ നിരോധനാജ്ഞ ആരംഭിച്ച ഞായറാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ തന്നെ കർശന പരിശോധന നടന്നു. പുറത്തുപോയി തിരികെയെത്താൻ കഴിയാതെ വഴിയിലായ വാഹനങ്ങളും കർഫ്യൂ അറിയാതെ നിരത്തിലിറങ്ങിയവരെയും പൊലീസ് തടഞ്ഞു. ആദ്യ ദിവസമായതിനാൽ താക്കീത് നൽകി വിട്ടയച്ചുവെന്നാണ് അനുഭവസ്ഥർ പങ്കുവെച്ച വിവരം. പൊലീസും നാഷനൽ ഗാർഡും ഉൾപ്പെടെ നിരീക്ഷണത്തിന് നിരത്തിലുണ്ട്.
കർഫ്യൂ നിയമം ലംഘിക്കുന്നവർക്ക് മൂന്നുവർഷം വരെ തടവോ അല്ലെങ്കിൽ 10000 ദീനാർ പിഴയോ ശിക്ഷ നൽകുമെന്നാണ് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് അറിയിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് അതോറിറ്റിയെയാണ് കർഫ്യൂ നടപ്പാക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. പൊലീസും സേനയും സംയുക്തമായാണ് നിരോധനാജ്ഞ നടപ്പാക്കാൻ രംഗത്തിറങ്ങിയിട്ടുള്ളത്. നിരത്തുകൾ ഏറെക്കുറേ വിജനമാണ്. അടിയന്തര സേവനങ്ങളിൽ ജോലി എടുക്കുന്നവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകുന്നുണ്ട്. ഇതുപയോഗിച്ച് പോവുന്ന ഒറ്റപ്പെട്ട വാഹനങ്ങൾ മാത്രമാണ് പൊലീസ് വാഹനങ്ങളെ കൂടാതെ നിരത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.