കുവൈത്ത് സിറ്റി: ബയോമെട്രിക് പൂർത്തിയാക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ നിരവധിപേർ ഇനിയും ബാക്കി. പ്രക്രിയ പൂർത്തിയാക്കാത്തവർക്കായി എട്ടു കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഇവിടെ എത്തി എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാം. നടപടി പൂർത്തിയാക്കുന്നതുവരെ ഇത്തരക്കാർക്ക് ചില ഇടപാടുകളിൽ നിയന്ത്രണം ഉണ്ടാകും.
ബയോമെട്രിക് പൂർത്തിയാക്കാത്തവർക്കായി ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് എട്ട് കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. പ്രതിദിനം 10,000 അപ്പോയിന്റ്മെന്റ്റുകൾ വരെ ഇവക്ക് കൈകാര്യം ചെയ്യാൻ കഴിയും. മൂന്ന് മിനിറ്റിൽ താഴെ സമയമെടുത്ത് നടപടികൾ പൂർത്തിയാക്കാനാകും. സഹൽ,മെറ്റ ആപ്ലിക്കേഷൻ വഴി മുൻകൂർ അപ്പോയിന്റ്മെന്റ് എടുത്താണ് കേന്ദ്രങ്ങളിൽ എത്തേണ്ടത്.
അതേസമയം, നടപടികൾ പാലിക്കുന്നതിൽ പരാജയപ്പെട്ടവർക്ക് രാജ്യത്തേക്കുള്ള പ്രവേശനത്തിനും പുറത്തുകടക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാകും. സർക്കാർ, ബാങ്കിങ് ഇടപാടുകളിലും നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. നടപടി പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരും.
ഡിസംബർ 31ന് പ്രവാസികൾകുള്ള സമയപരിധി അവസാനിച്ചതോടെ 3.5 ദശലക്ഷത്തിലധികം പൗരന്മാരും പ്രവാസികളും ബയോമെട്രിക് പൂർത്തിയാക്കിയതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലെ ഫസ്റ്റ് ലെഫ്റ്റനന്റ് തലാൽ അൽ ഖാലിദി വ്യക്തമാക്കി. ലക്ഷ്യമിട്ട 972,253 പൗരന്മാരിൽ ഏകദേശം 956,000 പേർ പ്രക്രിയ പൂർത്തിയാക്കി. 16,000 എണ്ണം അവശേഷിക്കുന്നു. പ്രവാസികളിൽ 2,685,000 ൽ 2,504,000 പേർ നടപടി പൂർത്തിയാക്കി. 181,718 പേർ പൂർത്തിയാക്കിയിട്ടില്ല. 148,000 ബിദൂനികളിൽ 66,000 പേർ പ്രക്രിയക്ക് വിധേയരായി. 82,000 പേർ ശേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.