കുവൈത്ത് സിറ്റി: കോവിഡ് കേസുകൾ കുറഞ്ഞതോടെ തൽക്കാലത്തേക്കെങ്കിലും കർഫ്യൂ, ലോക്ഡൗൺ ഭീതി ഒഴിവായി. പുതിയ കേസുകളും രോഗസ്ഥിരീകരണവും രണ്ട് ദിവസമായി കുറവാണ്.
പുതിയ കേസുകളേക്കാൾ രോഗമുക്തർ ഉണ്ടായതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും അൽപം കുറഞ്ഞു.
നാല് മാസത്തിന് ശേഷം രോഗസ്ഥിരീകരണ നിരക്ക് എട്ട് ശതമാനത്തിന് അടുത്തെത്തി. കർഫ്യൂ ഏർപ്പെടുത്താൻ ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് കൊറോണ എമർജൻസി കമ്മിറ്റി മേധാവി ഡോ. ഖാലിദ് അൽ ജാറുല്ല വ്യക്തമാക്കിയതോടെ ആശ്വാസ വാർത്തക്ക് ആധികാരികതയായി.
അതേസമയം, വിവിധ ലോകരാജ്യങ്ങളിലെ കൊറോണ വൈറസിെൻറ ഡെൽറ്റ വകഭേദം പടരുന്ന സാഹചര്യമാണുള്ളതെന്നും മുൻകരുതൽ നടപടികളും ജാഗ്രതയും ശക്തമാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.