ശരീഫ് ഒതുക്കുങ്ങൽ, വി.എ. ഷഫീഖ് , ഇല്യാസ് ബഹസൻ
കുവൈത്ത് സിറ്റി: ക്രെസന്റ് സെന്റർ കുവൈത്ത് പത്താം വാർഷിക ജനറൽ ബോഡി യോഗം ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്റാറന്റ് ഹാളിൽ രക്ഷാധികാരി നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷരീഫ് ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി വി.എ. ഷഫീഖ് റിപ്പോർട്ടും ഇല്യാസ് പാഴൂർ കണക്കും അവതരിപ്പിച്ചു. ക്രെസന്റ് സേവിങ്സ് സ്കീം റിപ്പോർട്ട് എ.എം. ഫൈസലും ഫ്യുച്ചർ ഇൻവെസ്റ്റ്മെന്റ് റിപ്പോർട്ട് ഷാഹുൽ ബേപ്പൂരും അവതരിപ്പിച്ചു.
പരിപാടിയിൽ നിക്ഷേപ പദ്ധതിയിലെ ലാഭവിഹിതം വിതരണം ചെയ്തു. നിക്ഷേപ പദ്ധതി ഒന്നിന്റെ ലാഭവിഹിത വിതരണം രക്ഷാധികാരി മുസ്തഫ കാരി മിസ്ഹബിന് നൽകിയും നിക്ഷേപ പദ്ധതി രണ്ടിന്റെ ലാഭവിഹിത വിതരണം ക്രെസന്റ് നിക്ഷേപ പദ്ധതി ചെയർമാൻ കോയ വളപ്പിൽ അഷ്റഫ് മണക്കടവനു നൽകിയും ഉദ്ഘാടനം നിർവഹിച്ചു.
പത്താം വാർഷിക ഭാഗമായി 13 ഗ്രൂപ് ലീഡർമാരെയും ക്രെസന്റ് ഉംറ സംഘത്തിന്റെ അമീർ ആയി സേവനം ചെയ്ത കെ.കെ.പി. ഉമ്മർകുട്ടി, തൻസീഹ് എന്നിവരെയും വകുപ്പ് കൺവീനർമരെയും ആദരിച്ചു. പത്താം വാർഷിക അവലോകനം കോയ വളപ്പിൽ നടത്തി. തുടർന്ന് റിട്ടേണിങ്ങ് ഓഫിസർ ഇസ്മായിൽ വള്ളിയോത്തിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സലീം ഹാജി പാലോത്തിൽ റഷീദ് ഉള്ളിയേരി, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: നാസർ അൽ മഷ്ഹൂർ തങ്ങൾ, മുസ്തഫ കാരി (രക്ഷാധികാരികൾ), ശരീഫ് ഒതുക്കുങ്ങൽ (പ്രസിഡന്റ്), നൗഷാദ് കക്കറിയിൽ, ഷാജഹാൻ പാലാറ (വൈസ് പ്രസിഡന്റുമാർ), അഷ്റഫ് മണക്കടവൻ, റയീസ് മോൻ (സെക്രട്ടറിമാർ), ഇല്യാസ് ബഹസ്സൻ തങ്ങൾ (ട്രഷറർ), സലീം ഹാജി പാലോത്തിൽ (സേവിങ്സ് സ്കീം ചെയർമാൻ), എ.എം. ഫൈസൽ (ജനറൽ കൺവീനർ), കോയ വളപ്പിൽ (ഫ്യുച്ചർ ഇൻവെസ്റ്റ്മെന്റ് ചെയർമാൻ), ഷാഹുൽ ബേപ്പൂർ (ജനറൽ കൺവീനർ), ഹാരിസ് തയ്യിൽ (മതകാര്യം), ഇല്യാസ് പാഴൂർ (ഐ.ടി), മൻസൂർ കുന്നത്തേരി (മീഡിയ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.