കുവൈത്ത് സിറ്റി: ക്രെസന്റ് സെന്റർ കുവൈത്ത് പ്രവർത്തക സംഗമം ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുസ്തഫ കാരി അധ്യക്ഷത വഹിച്ചു.
മാധ്യമപ്രവർത്തകൻ അസീസ് തിക്കോടി 'സംഘടനയും സംഘാടനവും'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ക്രെസന്റ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് സ്കീം ആദ്യ ഗഡു ലാഭവിഹിതം പരിപാടിയിൽ വിതരണം ചെയ്തു. ഗ്രൂപ് ലീഡർ റയീസിന് നൽകി നാസർ അൽ മശ്ഹൂർ തങ്ങളാണ് ആദ്യ ഗഡു വിതരണം നടത്തിയത്. ഡയറക്ടർ ബോർഡ് അംഗം ഷാഹുൽ ബേപ്പൂർ നിക്ഷേപ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
അംഗങ്ങൾക്ക് ജോലിയിതര വരുമാനമാർഗം കണ്ടെത്തുന്നതിന്റെ ഭാഗമായി ക്രെസന്റ് സെന്റർ നടപ്പിൽ വരുത്തിയ ആദ്യ നിക്ഷേപ പദ്ധതി വൻ വിജയമായതിന്റെ പാശ്ചാത്തലത്തിലാണ് രണ്ടാം നിക്ഷേപ പദ്ധതി തുടങ്ങിയത്. 89 അംഗങ്ങളിൽ നിന്നായി 118 ഷെയറുകളടങ്ങിയതാണ് ക്രെസന്റ് രണ്ടാം നിക്ഷേപ പദ്ധതി. അംഗങ്ങൾക്ക് വേണ്ടി ടീം ലീഡർമാർ ലാഭവിഹിതം ഏറ്റുവാങ്ങി. വർക്കിങ് പ്രസിഡന്റ് സലിം ഹാജി പാലോത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ കോയ വളപ്പിൽ, ശരീഫ് ഒതുക്കുങ്ങൽ, മൻസൂർ കുന്നത്തേരി എന്നിവർ ആശംസകൾ നേർന്നു.
മതകാര്യ വിങ് കൺവീനർ നൗഷാദ് കക്കറയിൽ, വൈസ് പ്രസിഡന്റ് ഇല്യാസ് ബഹസ്സൻ, സെക്രട്ടറിമാരായ ഷഫീഖ് വി.എ, മൊയ്തീൻ പൂങ്ങാടൻ, ഗ്രൂപ് ലീഡർമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.അബ്ദുൽ ഗഫൂറിന്റെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിക്ക് ജനറൽ സെക്രട്ടറി ഗഫൂർ അത്തോളി സ്വാഗതവും ട്രഷറർ ഇല്യാസ് പാഴൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.