കുവൈത്ത് സിറ്റി: ക്രസന്റ് സെന്റർ കുവൈത്ത് വാർഷിക ജനറൽ ബോഡി യോഗം ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് മുസ്തഫ കാരിയുടെ അധ്യക്ഷതയിൽ വർക്കിങ് പ്രസിഡന്റ് സലീം ഹാജി പാലോത്തിൽ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഗഫൂർ അത്തോളി പ്രവർത്തന റിപ്പോർട്ടും ജോയന്റ് സെക്രട്ടറി വി.എ. ഷഫീഖ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സേവിങ് സ്കീം റിപ്പോർട്ട് കൺവീനർ ഫൈസൽ കൊയിലാണ്ടിയും ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് സ്കീം റിപ്പോർട്ട് കൺവീനർ കോയ വളപ്പിലും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ശരീഫ് ഒതുക്കുങ്ങൽ (പ്രസി.), വി.എ. ഷഫീഖ് (ജന. സെക്ര.), ഇല്യാസ് ബഹസ്സൻ (ട്രഷ.), നൗഷാദ് കക്കറയിൽ, ഷാജഹാൻ പാലാറ (വൈ. പ്രസി,), മൊയ്തീൻ പൂങ്ങാടൻ, അഷ്റഫ് മണക്കടവൻ (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. സേവിങ്സ് സ്കീം ഗവേണിങ് ബോഡി ചെയർമാനായി സലീം ഹാജി പാലോത്തിൽ, കൺവീനറായി ഫൈസൽ കൊയിലാണ്ടി, ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഗവേണിങ് ബോഡി ചെയർമാനായി കോയ വളപ്പിൽ.
കൺവീനറായി ഷാഹുൽ ബേപ്പൂർ, മതകാര്യം ഹാരിസ് തയ്യിൽ, മീഡിയ മൻസൂർ കുന്നത്തേരി, ഐ.ടി ഇല്യാസ് പാഴൂർ എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ. ഫാറൂഖ് ഹമദാനി റിട്ടേണിങ് ഓഫിസർ ആയിരുന്നു. മുസ്തഫ കാരി, കോയ വളപ്പിൽ, സലീം ഹാജി പാലോത്തിൽ, ഗഫൂർ അത്തോളി.
ഷാഹുൽ ബേപ്പൂർ, മൻസൂർ കുന്നത്തേരി, കെ.കെ.പി. ഉമ്മർ കുട്ടി, റഷീദ് കല്ലൂർ, റഷീദ് പയന്തോങ്ങ് എന്നിവർ സംസാരിച്ചു. നൗഷാദ് കക്കറയിലിന്റെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ ഗഫൂർ അത്തോളി സ്വാഗതവും ഇല്യാസ് ബഹസ്സൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.