കുവൈത്ത് സിറ്റി: അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും കുവൈത്തിൽ ബാങ്കിങ് തട്ടിപ്പ് തുടരുന്നു. ഞായറാഴ്ച കുവൈത്ത് പൗരെൻറ ബാങ്ക് അക്കൗണ്ടിൽനിന്ന് 5000 ദീനാർ നഷ്ടമായി. തുടർച്ചയായ മൂന്നാം ദിവസമാണ് ഇത്തരത്തിൽ തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നത്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും ശരിയാവണമെങ്കിൽ ഇൗ നമ്പറിൽ ഉടൻ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടാണ് കുവൈത്തിക്ക് വിളി വന്നത്. ഇതിന് പ്രതികരിച്ച് നിമിഷങ്ങൾക്കകം 3000, 1000, 1000 ദീനാർ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 5000 ദീനാർ നഷ്ടപ്പെട്ടു. തട്ടിപ്പുകാർ വ്യത്യസ്ത തന്ത്രങ്ങളാണ് പയറ്റുന്നത്.
സമ്മാനം ലഭിച്ചെന്നു പറഞ്ഞും എ.ടി.എം ബ്ലോക്ക് ആയെന്നു പറഞ്ഞും മറ്റുമാണ് ആളുകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്. വിവരങ്ങൾ നൽകിയാൽ നിമിഷങ്ങൾക്കകം അക്കൗണ്ടിലെ പണം പിൻവലിക്കപ്പെടുന്നു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ട 140 കേസുകൾ റിപ്പോർട്ട് ചെയ്തു. വാട്സ്ആപ് വഴിയും ഫോൺ മെസേജായും എ.ടി.എം പുതുക്കാൻ വിവരങ്ങൾ ആവശ്യപ്പെട്ട് വ്യാജ സന്ദേശം വരുന്നുണ്ട്. എ.ടി.എം കാർഡിെൻറ പടം അയക്കാനും ആവശ്യപ്പെടുന്നു. ഇതും തട്ടിപ്പിെൻറ ഭാഗമാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആർക്കും നൽകരുതെന്നും ബാങ്കിൽനിന്ന് ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട് വിളിക്കാറില്ലെന്നും സൈബർ ക്രൈം വകുപ്പ് പലതവണ മുന്നറിയിപ്പ് നൽകിയതാണ്.ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ബാങ്കിൽനിന്ന് എന്ന വ്യാജേന ആവശ്യപ്പെടുന്നതായ വിവരത്തിെൻറ അടിസ്ഥാനത്തിൽ നേരേത്ത സെൻട്രൽ ബാങ്കും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.