കുവൈത്ത് സിറ്റി: കെ.ഐ.ജി അബൂഹലീഫ ഏരിയ എച്ച്.ആർ.ഡി വിങ് ‘നമ്മുടെ പാരമ്പര്യം തിരിച്ചറിയുക, ഓട്ടോമൻ ഖിലാഫത്ത്’ എന്നീ തലക്കെട്ടിൽ ചർച്ച സംഗമം സംഘടിപ്പിച്ചു. മെഹബൂല തനിമ ഹാളിൽ നടന്ന സംഗമത്തിൽ ഏരിയ പ്രസിഡൻറ് ഹാരിസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുബാറക്ക് മുഖ്യപ്രഭാഷണം നടത്തി.
മറച്ചുപിടിച്ചാലും മാഞ്ഞു പോകുന്നതല്ല പോയകാല ചരിത്രങ്ങൾ. ഒട്ടോമൻകാല ചരിത്രങ്ങളും സമ്പന്നമായ ഇസ്ലാമിക പാരമ്പര്യവും പുതുതലമുറകൾ പഠന വിധേയമാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും ചരിത്രം തേടിയുള്ള യാത്രകളും പഠനങ്ങളും തുടർന്നുകൊണ്ടിരിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
വർത്തമാനകാലത്തിനൊപ്പം പോയകാല ചരിത്രങ്ങൾ കൂടി ചേർത്തുനിർത്തുമ്പോഴെ പഠനങ്ങൾ പൂർണമാകുകയുള്ളൂവെന്നും ശേഷം നടന്ന ചർച്ചയിൽ വിലയിരുത്തി. ഏരിയ കോഡിനേറ്റർ അഷ്ക്കർ മാളിയേക്കൽ സ്വാഗതവും ബാസിത്ത് പാലാറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.