ദു​ബൈ ദു​ബൈ ക​റ​ക് മ​ക്കാ​നി​യു​ടെ പ​ത്താ​മ​ത് ഔ​ട്ട്ലെറ്റ് ഫ​ർ​വാ​നി​യ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ ദു​ബൈ ക​റ​ക് മ​ക്കാ​നി​യു​ടെ പ​ത്താ​മ​ത്തെ ബ്രാ​ഞ്ച് ഫ​ർ​വാ​നി​യ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലും ജി.​സി.​സി​യി​ലും ജ​ന​ങ്ങ​ളു​ടെ പ്രി​യ സ്ഥാ​പ​ന​മാ​യ ദു​ബൈ ദു​ബൈ ക​റ​ക് മ​ക്കാ​നി​യു​ടെ പ​ത്താ​മ​ത്തെ ബ്രാ​ഞ്ച് ഫ​ർ​വാ​നി​യ​യി​ൽ കോ​ണ്ടി​ന​ന്റ​ൽ ഇ​ൻ ഹോ​ട്ട​ലി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ബൈ ദു​ബൈ ക​റ​ക് മ​ക്കാ​നി​യു​ടെ കു​വൈ​ത്തി​ലെ പ​ത്താ​മ​ത്തെ​യും ജി.​സി.​സി​യി​ലെ 13ാമ​ത്തെ​യും ഔ​ട്ട്‍ ലെറ്റാ​ണ് ഫ​ർ​വാ​നി​യ​യി​ൽ തു​റ​ന്ന​ത്.

2019ൽ ​ഫ​ർ​വാ​നി​യ ലു​ലു എ​ക്സ്പ്ര​സ് ബി​ൽ​ഡി​ങ്ങി​ൽ എം.​എ.യൂ​സ​ുഫ​ലി​യാ​ണ് ദു​ബൈ ദു​ബൈ ക​റ​ക് മ​ക്കാ​നി​യു​ടെ കു​വൈ​ത്തി​ലെ ആ​ദ്യ​ത്തെ ഔ​ട്ട് ലെ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ച​ട​ങ്ങി​ൽ പോ​ൺ​സ​ർ ഫ​ഹ​ദ് മി​ഷ്കി​സ് സാ​ലി​ഹ് അ​ൽ റ​ഷീ​ദി, എ.​എം. ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ആ​ബി​ദ് മു​ള​യ​ങ്കാ​വ്, ഡ​യ​റ​ക്ട​ർ മാ​രാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞി, ജ​മാ​ൽ തോ​ട​ന്നൂ​ർ, ലു​ലു ഹൈ​പ്പ​ർ ഡ​യ​റ​ക്റ്റ​ർ മു​ഹ​മ്മ​ദ് ഹാ​രി​സ്.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് സി.​ഇ.​ഒ മു​സ്ത​ഫ ഹം​സ, ഐ.​ബി.​ബി.​സി പ്ര​തി​നി​ധി സു​രേ​ഷ്, ഡോ. ​അ​മീ​ർ, ഡോ. ​അ​ബ്ദു​ൽ ഫ​ത്താ​ഹ്, ഡോ. ​സി​റാ​ജ്, സോ​ളി മാ​ത്യു (ഡെപ്യൂട്ടി ജനറൽ മാനേജർ, ഗ​ൾ​ഫ് ബാ​ങ്ക്) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മു​ഴു​സ​മ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​റ​ക് മ​ക്കാ​നി​യി​ൽ സ്വ​ന്തം സ്‍പെ​ഷ​ലൈ​സ്ഡ് മ​സാ​ല​ക​ൾ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.


ആ​രോ​ഗ്യ​ത്തി​ന് ഒ​ട്ടും ഹാ​നി​ക​ര​മ​ല്ലാ​ത്ത ഇ​വ ആ​സ്വാ​ദ്യക​ര​മാ​യ രു​ചി സ​മ്മാ​നി​ക്കു​ന്നു. ഫ്ര​​ഷ് മി​​ൽ​​ക്കി​​ൽ തയാ​​റാ​​കു​​ന്ന സ​​​േമാ​​വ​​ർ ചാ​​യ പു​​തി​​യ ഫ​​ർ​​വാ​​നി​​യ ഔ​​ട്ട്‍ല​​റ്റി​​ന്റെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്. ഇ​​തി​​നൊ​​പ്പം എ​​ണ്ണ​​ക്ക​​ടി​​ക​​ൾ, ജ്യൂ​​സു​​ക​​ൾ, വ്യ​​ത്യ​​സ്ത​​മാ​​യ ചി​​ക്ക​​ൻ ശ​​വ്വാ​​യ​​ക​​ൾ (മാ​ജി​ക് മ​സാ​ല, മാ​ജി​ക് ഡ​ബി​ൾ സ്പൈ​സി വി​ത്ത് ബു​ഹാ​രി റൈ​സ്, ചീ​സ് ശ​വ്വാ​യ), സാ​​ൻ​​വി​​ച്ച്.

ദം ​​ചി​​ക്ക​​ൻ ബി​​രി​​യാ​​ണി, ദം ​​ചി​​ക്ക​​ൻ ട്രൈ​​ൻ ബി​​രി​​യാ​​ണി തു​​ട​​ങ്ങി വ്യ​​ത്യ​​സ്ത രു​​ചി വി​​ഭ​​വ​​ങ്ങ​​ളും ഈ ​​ബ്രാ​​ഞ്ചി​​ലു​​ണ്ടാ​​വും. ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റി​​ൽ പാ​​ണ്ഡി​ത്യ​​മു​​ള്ള​​വ​​രും ഇ​​ന്ത്യ​​യി​​ലും, ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ലും കൂ​​ടാ​​തെ ഫ്ലെ​​റ്റ് കാ​​റ്റ​​റി​​ങ് സ​​ർ​​വീ​​സി​​ൽ 20 വ​​ർ​​ഷ​​ത്തി​​ൽ കൂ​​ടു​​ത​​ൽ പ​​രി​​ജ​​യ​​സ​​മ്പ​​ന്ന​​രാ​​യ ഷെ​​ഫു​​ക​​ളും ഈ ​​ബ്രാ​​ബി​​ൽ വി​​ഭ​​വ​​ങ്ങ​​ൾ ഒ​​രു​​ക്കു​​ന്നു.

കൂ​​ടാ​​തെ, പാ​​ർ​​ട്ടി കാ​​റ്റ​​റി​​ങ് ഓ​​ർ​​ഡ​​റു​​ക​​ൾ ദം ​​ബി​​രി​​യാ​​ണി (ഫ്ര​​ഷ് ചി​​ക്ക​​ൻ, ഫ്ര​​ഷ് മ​​ട്ട​​ൻ, ഫ്ര​​ഷ് ബീ​​ഫ്) തു​​ട​​ങ്ങി​​യ​​വ മു​​ൻ​​കൂ​​റാ​​യി ബു​​ക്ക്‌ ചെ​​യ്യാ​​വു​​ന്ന​​താ​​ണ്.

ദു​​ബൈ ദു​​ബൈ ക​​റ​​ക് മ​​ക്കാ​​നി​​യു​​ടെ അ​​ഞ്ചാം വാ​​ർ​​ഷി​​കം പ്ര​​മാ​​ണി​​ച്ച് എ​​ല്ലാ ഔ​​ട്ട്ല​​റ്റു​​ക​​ളി​​ലും ഈ ​​മാ​​സം 12 മു​​ത​​ൽ 15 ദി​​വ​​സം പ്ര​​ത്യേ​​ക പ്ര​​മോ​​ഷ​​ൻ ഒ​​രു​​ക്കി​​യു​​ണ്ടു​​ണ്ടെ​​ന്നും മാ​​നേ​​ജ്മെ​​ന്‍റ് അ​​റി​​യി​​ച്ചു. ദു​​ബൈ ദു​​ബൈ ക​​റ​​ക് മ​​ക്കാ​​നി​​യു​​ടെ പ്രാ​​യോ​​ജ​​ക​​രാ​​യ എ.​​എം ഗ്രൂ​​പ്പി​​ന് ഐ ​​ബ്ലാ​​ക്ക്, എ​​ക്കോ ലൈ​​റ്റ്, ഹാ​​മി​​ൽ​​ട്ട​​ൺ, ടീം ​​എ​​ന്നീ ഇ​​ല​​ക്ട്രോ​​ണി​​ക്സ് ബ്രാ​​ൻ​​ഡു​​ക​​ൾ, വൈ​​ൽ​​ഡ് ക്രാ​​ഫ്റ്റ് ല​​ഗേ​​ജ്ജ്, ക്ലീ​​ൻ​​കാ​​ർ​​ട്ട് മൊ​​ബൈ​​ൽ കാ​​ർ വാ​​ഷ് എ​​ന്നീ സം​​രം​​ഭ​​ങ്ങ​​ളും കു​​വൈ​​ത്തി​​ലു​​ണ്ട്.

ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കു​ന്ന പൂ​ർ​ണ പി​ന്തു​ണ​യാ​ണ് പു​തി​യ ബ്രാ​ഞ്ചു​ക​ൾ തു​റ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നും ഇ​നി​യും കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ ബ്രാ​ഞ്ചു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും സ്​​പോ​ൺ​സ​ർ ഫ​ഹ​ദ് മി​ഷ്കി​സ് സാ​ലി​ഹ് അ​ൽ റ​ഷീ​ദി, എ.​എം ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ആ​ബി​ദ് മു​ള​യ​ങ്കാ​വ്, ഡ​യ​റ​ക്ട​ർ മാ​രാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞി, ജ​മാ​ൽ തോ​ട​ന്നൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Dubai Dubai Karak Makani's 10th branch opens in Farwaniya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.