കുവൈത്ത് സിറ്റി: ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബാദർ അബ്ദുലത്തിയെ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് സെയ്ഫ് പാലസിൽ സ്വീകരിച്ചു. കുവൈത്തും ഈജിപ്തും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും സൂചിപ്പിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽ സിസിയിൽ നിന്നുള്ള സന്ദേശം കിരീടാവകാശിക്ക് കൈമാറി.
ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹും ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബാദർ അബ്ദുല്ലത്തിയുമായി കൂടിക്കാഴ്ച നടത്തി. ധനമന്ത്രിയും സാമ്പത്തിക, നിക്ഷേപ സഹമന്ത്രിയുമായ നൂറ അൽ ഫസ്സമും പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ഏറ്റവും പുതിയ പ്രാദേശിക, ആഗോള സംഭവങ്ങളും വിലയിരുത്തി.
പ്രധാനമന്ത്രിയുടെ ഓഫിസ് മേധാവി അബ്ദുൽ അസീസ് അൽ ദഖീൽ, അറബ് വേൾഡ് അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അഹ്മദ് അൽ ബേക്കർ, കുവൈത്തിലെ ഈജിപ്ഷ്യൻ അംബാസഡർ ഒസാമ ഷാൽട്ടോട്ട് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.