കുവൈത്ത് സിറ്റി: രാജ്യത്ത് രണ്ടു ദിവസങ്ങളിലായി ലഭിച്ചത് മെച്ചപ്പെട്ട മഴ. തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച മഴ ചില പ്രദേശങ്ങളിൽ ചെവ്വാഴ്ച പകലും രാത്രിയും ഇടവേളകളിലായി പെയ്തു. ബുധനാഴ്ച ഉച്ചവരെയും പലയിടത്തും മഴ എത്തി. ബുധനാഴ്ച ആകാശം മൂടികെട്ടിയ നിലയിലായിരുന്നു. മഴ റോഡികളിൽ വെള്ളകെട്ടിന് ഇടയാക്കിയത് ചില പ്രദേശങ്ങളിൽ ഗതാഗതത്തെ ബാധിച്ചു.
വൈകുന്നേരത്തോടെ മൂടൽമഞ്ഞും രൂപപ്പെട്ടു. ഇത് ചില പ്രദേശങ്ങളിൽ റോഡിന്റെ ദൃശ്യപരത കുറക്കുന്നതിന് ഇടയാക്കി. വ്യാഴാഴ്ച മുതൽ മഴ ഒഴിയുമെന്ന് കാലാവസഥ വിഭാഗം വ്യക്തമാക്കി. മഴ എത്തിയതോടെ ബുധനാഴ്ച രാത്രി തണുപ്പിന്റെ ശക്തി വർധിച്ചു. രാജ്യത്ത് ദിവസങ്ങളായി കനത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്.
താപനിലയിൽ വരും ദിവസങ്ങളിൽ നിലവിലുള്ളതിനേക്കാൾ കുറവുണ്ടാകും. രാത്രി തണുപ്പ് വർധിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റും പ്രതീക്ഷിക്കപ്പെടുന്നു. ജനുവരി മധ്യത്തിലും ഫെബ്രുവരിയിലും കനത്ത തണുപ്പ് പ്രതീക്ഷിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.