കുവൈത്ത് സിറ്റി: രാജ്യത്ത് കെട്ടിടങ്ങളുടെ സുരക്ഷപരിശോധന ശക്തമാക്കുന്നു. സുരക്ഷ ചട്ടങ്ങളും അഗ്നിശമന നിയന്ത്രണങ്ങളും പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഗ്നിശമന സേനാ മേധാവി മേജർ ജനറൽ തലാൽ മുഹമ്മദ് അൽ റൗമി അറിയിച്ചു.
ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം ഈ കാര്യം വിശദീകരിച്ചു. നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഫീൽഡ് പരിശോധനകൾ തുടരുമെന്നും പൊതു സുരക്ഷയെ ഭീഷണിയിലാക്കുന്ന നിയമ ലംഘനങ്ങൾ അവഗണിക്കരുതെന്നും അൽ റൗമി വ്യക്തമാക്കി.
കെട്ടിട ലൈസൻസുകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിയമലംഘകർക്കെതിരെ കെട്ടിടങ്ങൾ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള കർശന നടപടി കൈക്കൊള്ളണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സുരക്ഷാ ചട്ടങ്ങളും അഗ്നിശമന നിയന്ത്രണങ്ങളും പാലിക്കാത്ത കെട്ടിടങ്ങളിൽ നിലവിൽ കർശന പരിശോധനകൾ നടന്നുവരുന്നുണ്ട്. നിയമം പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്ക് കഴിഞ്ഞ വർഷം നോട്ടീസ് നൽകുകയും അടച്ചുപൂട്ടുകയും ചെയ്തിരുന്നു. തീപിടിത്തം, മറ്റു അപകടങ്ങൾ എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.