കുവൈത്ത് സിറ്റി: 73ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കുവൈത്ത് അധികൃതർക്കും മറ്റു രാജ്യങ്ങളിലെ അംബാസഡർമാർക്കും പ്രമുഖ കുവൈത്തികൾക്കും ഇന്ത്യൻ എംബസി മധുരവിതരണം നടത്തും.
കജു കട്ലി, മൊട്ടിച്ചൂർ ലഡ്ഡു, ഡ്രൈ ഫ്രൂട്ട് റോൾ, മാംഗോ ബർഫി തുടങ്ങിയ ഇന്ത്യൻ വിഭവങ്ങൾ അടങ്ങിയ പെട്ടിയാണ് ഇന്ത്യയുടെ സ്നേഹസമ്മാനമായി എത്തിക്കുക.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊതുപരിപാടി സംഘടിപ്പിക്കാനും അതിഥികളെ ക്ഷണിക്കാനും പരിമിതിയുള്ളതിനാലാണ് വേറിട്ട വഴി സ്വീകരിച്ചത്. സാധാരണ എല്ലാവർഷവും എംബസി പ്രത്യേക പരിപാടി സംഘടിപ്പിച്ച് വിവിധ രാജ്യങ്ങളുടെ അംബാസഡർമാരെയും കുവൈത്തി മന്ത്രിമാരെയും പ്രമുഖ വ്യക്തികളെയും ക്ഷണിക്കാറുണ്ട്.
ഇത്തവണ ഓൺലൈനായാണ് റിപ്പബ്ലിക് ദിനാഘോഷം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.