പെർഫക്ട് രുചിയിൽ ബട്ടർ ചിക്കൻ പോക്കറ്റ്സ്‌

പെർഫക്ട് രുചിയിൽ ബട്ടർ ചിക്കൻ പോക്കറ്റ്സ്‌

ബ്രഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ രുചിയോടു കൂടെ തയാറാക്കാവുന്നൊരു പലഹാരമാണ് ബ്രഡ് പോക്കറ്റ്. ചിക്കൻ ഫില്ലിങ്സ് ബ്രഡ് പോക്കറ്റിലേക്ക് നിറച്ചാണിത് തയാറാക്കുന്നത്.

ചേരുവകൾ

● ചിക്കൻ-250ഗ്രാം എല്ലില്ലാത്തത്

● ബ്രഡ് – 6 കഷ്​ണം

●ബ്രഡ് പൊടി –രണ്ട് ബ്രഡിന്‍റേത്

●മുട്ട – 3

●സവാള – 1

● കാപ്സികം –പകുതി

● കുരുമളക് പൊടി – 2 ചെറിയ സ്പൂൺ

● നല്ല ജീരക പൊടി -1/4 റ്റീസ്പൂൻ

●കുക്കുമ്പർ – 1 എണ്ണം (പൊടിയായി അരിഞ്ഞത്)

● കാരറ്റ് -1 എണ്ണം (പൊടിയായി അരിഞ്ഞത്‌)

● ബട്ടർ -150ഗ്രാം

●ഫ്രഷ്‌ ക്രീം-2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ആദ്യമായി ചിക്കൻ കൊതിയരിഞ്ഞു ജീരക പൊടി ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌ മഞൽ പൊടി മുളകു പൊടി ഇവ ചേർത്തി മസാല തേച്ചു പിടിപ്പിച്ചു ചിക്കൻ ബട്ടറിൽ ഫ്രൈ ചെയ്​തെടുക്കുക. അതിലേക്ക് സവാള, കാപ്സികം, കുക്കുമ്പർ, കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞ് മിക്സ് ചെയ്യുക. ഉപ്പും കുരുമുളകും ‌ആവശ്യത്തിനു ചേർത്ത് ഫ്രഷ്‌ ക്രീമും കൂടെ ചേർത്തിയാൽ ഫില്ലിങ് റെഡിയായി.

രണ്ട് ബ്രഡ് ചേർത്തു ചെറുതായി പരത്തിയ ശേഷം വട്ടത്തിൽ മുറിക്കുക. ഇത് മുട്ടയിൽ മുക്കി ബ്രഡ് പൊടി പുരട്ടിയ ശേഷം ചെറുതീയിലെ എണ്ണയിൽ പൊരിച്ചെടുക്കുക. പൊരിച്ച ശേഷം രണ്ട് കഷ്​ണമായി മുറിക്കണം. മുറിച്ച ഭാഗം കത്തിയോ മറ്റോ കൊണ്ട് വിടർത്തിയാൽ പോക്കറ്റ് പോലെ ആകും. ഇതിലേക്ക് തയാറാക്കിവച്ച ഫില്ലിങ് നിറയ്ക്കുക.

Tags:    
News Summary - butter chicken pocket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.