ഡോ. ​മു​ഹ​മ്മ​ദ് അ​ബു​ല്‍ ഹ​സ​നെ കു​വൈ​ത്ത് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ എ​യ​ര്‍പോ​ര്‍ട്ടി​ല്‍ മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് മാ​നേ​ജ്‌​മെ​ന്റ് സം​ഘം സ്വീ​ക​രി​ക്കു​ന്നു

എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. മുഹമ്മദ് അബുല്‍ ഹസന്‍ സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ ചാര്‍ജെടുത്തു

കുവൈത്ത് സിറ്റി: എന്‍ഡോക്രൈനോളജി മേഖലയില്‍ 24 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഡോ. മുഹമ്മദ് അബുല്‍ ഹസന്‍ സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ ചാര്‍ജെടുത്തു. തമിഴ്നാട്ടില്‍നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ഡോ. മുഹമ്മദ് അബുല്‍ ഹസന്‍ യു.എസിൽനിന്നും ബിരുദാനന്തര ബിരുദവും യു.കെയില്‍നിന്നും സ്പെഷല്‍ കോഴ്സുകളും പൂര്‍ത്തിയാക്കി.

കണ്‍സൽട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റ് ആൻഡ് ഡയബറ്റോളജിസ്റ്റായി തിരുവനന്തപുരം പി.ആര്‍.എസ് ഹോസ്പിറ്റൽ, കോട്ടയം വെല്‍ഫാസ്റ്റ് മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ, രാമനാഥപുരം മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ, ചെന്നൈ എം.ഐ.ഒ.ടി ഇന്റര്‍നാഷല്‍ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനം ചെയ്തു.

സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം, സൗദി ആരോഗ്യമന്ത്രാലയം എന്നിവക്കുപുറമെ ചെന്നൈയിലെ പ്രധാന ഹോസ്പിറ്റലുകളില്‍ വിസിറ്റിങ് കണ്‍സൽട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റ് ആൻഡ് ഡയബറ്റോളജിസ്റ്റായും അമേരിക്കയില്‍ മെഡിക്കല്‍ അഡ്വൈസറായും സേവനം ചെയ്തിട്ടുണ്ട്.രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് അഞ്ചുമുതല്‍ ഒമ്പതുവരെയുമാണ് ഡോ. മുഹമ്മദ് അബുല്‍ ഹസന്‍ സൂപ്പര്‍ മെട്രോയില്‍ പരിശോധന നടത്തുകയെന്ന് മെട്രോ മാനേജ്‌മെന്റ് അറിയിച്ചു.

Tags:    
News Summary - Endocrinologist Dr. Muhammad Abul Hasan charged in Salmiya Super Metro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.