കുവൈത്ത് സിറ്റി: എന്‍ഡോക്രൈനോളജി മേഖലയില്‍ 24 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഡോ. മുഹമ്മദ് അബുല്‍ ഹസന്‍ സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ ചാര്‍ജെടുക്കുന്നു.തമിഴ്‌നാട്ടില്‍നിന്നും എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ അദ്ദേഹം യു.എസിൽനിന്നും ബിരുദാനന്തര ബിരുദവും യു.കെയില്‍നിന്നും സ്‌പെഷല്‍ കോഴ്‌സുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റ് ആൻഡ് ഡയബറ്റോളജിസ്റ്റായി തിരുവനന്തപുരം പി.ആര്‍.എസ് ഹോസ്പിറ്റൽ, കോട്ടയം വെല്‍ഫാസ്റ്റ് മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റൽ, ചെന്നൈ എം.ഐ.ഒ.ടി ഇന്റര്‍നാഷനല്‍ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനം ചെയ്തു.
സിംഗപ്പൂരിലെ ആരോഗ്യ മന്ത്രാലയത്തിനുകീഴിലും സൗദി ആരോഗ്യ മന്ത്രാലയത്തിനുകീഴിലും രാമനാഥപുരം മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവിയായും ജോലി ചെയ്തു.നിലവില്‍ ചെന്നൈയിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളില്‍ വിസിറ്റിങ് കണ്‍സള്‍ട്ടന്റായും അമേരിക്കയില്‍ മെഡിക്കല്‍ അഡ്വൈസറായും സേവനം ചെയ്യുന്നു. മികച്ച പരിചയസമ്പത്തുള്ള ഡോ. മുഹമ്മദ് അബുല്‍ ഹസന്‍ സൂപ്പർ മെട്രോയിൽ സേവനം തുടങ്ങുന്നത് കുവൈത്തിലുള്ളവര്‍ക്ക് ആശ്വാസമായിരിക്കുമെന്ന് മെട്രോ മാനേജ്‌മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.