Representational Image
കുവൈത്ത് സിറ്റി: വിദേശി തൊഴിലാളിയെ താമസ സ്ഥലത്തെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹവല്ലിയിലെ ബാച്ചിലർ മുറിയിലാണ് 47കാരൻ മരിച്ചത്. കൂടെ താമസിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
മൃതദേഹം ഫോറൻസിക് പരിശോധനക്ക് കൈമാറി. പൊലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് കൂടെ താമസിക്കുന്നവർ മൊഴി നൽകിയത്. കൊലപാതകത്തിനുള്ള സാധ്യത പൊലീസ് തള്ളിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.