പ്രവാസി സംഘടനകൾ അനുശോചിച്ചു

കെ.​കെ.​എം.​എ

കു​വൈ​ത്ത് സി​റ്റി: തീ​പി​ടി​ത്ത​ത്തി​ൽ കെ.​കെ.​എം.​എ ന​ടു​ക്ക​വും ആ​ശ​ങ്ക​യും രേ​ഖ​പ്പെ​ടു​ത്തി. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ദുഃ​ഖ​ത്തി​ലും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന്റെ വേ​ദ​ന​യി​ലും പ​ങ്കു​ചേ​രു​ന്ന​താ​യി കെ.​കെ.​എം.​എ അ​റി​യി​ച്ചു.

കെ.​ഡി.​എ​ൻ.​എ

കു​വൈ​ത്ത് സി​റ്റി: എ​ൻ.​ബി.​ടി.​സി ക​മ്പ​നി​യു​ടെ മ​ൻ​ഗ​ഫ് ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ചു. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ തീ​രാ​ന​ഷ്ട​ത്തി​ൽ പ​ങ്കു​ചേ​രു​ക​യും ചെ​യ്യു​ന്നു.

കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി

കു​വൈ​ത്ത് സി​റ്റി: മ​ൻ​ഗ​ഫി​ലു​ണ്ടാ​യ അ​തി​ദാ​രു​ണ​മാ​യ തീ​പി​ടി​ത്ത​ത്തി​ൽ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി അ​തി​യാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ കെ.​എം.​സി.​സി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. കെ.​എം.​സി.​സി മെ​ഡി​ക്ക​ൽ വി​ങ്ങു​മാ​യി സ​ഹ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി​യ​താ​യും പ്ര​സി​ഡ​ന്റ് ഹ​മീ​ദ് മൂ​ഡാ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സീ​ൻ പ​ടി​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കെ.​ഇ.​എ

കു​വൈ​ത്ത് സി​റ്റി: അ​തി​ദാ​രു​ണ​മാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്കു​ണ്ടാ​യ ജീ​വ​ഹാ​നി​യി​ലും പ​രി​ക്കു​ക​ളി​ലും ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്ന​തോ​ടൊ​പ്പം കു​ടും​ബ​ത്തി​ന്റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ​യും എം​ബ​സി​യു​ടെ​യും തു​ട​ർ​ന്നു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കെ.​ഇ.​എ എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​റി​യി​ച്ചു.

പി.​സി.​എ​ഫ് കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മം​ഗ​ഫി​ല്‍ ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ കു​വൈ​ത്ത് പി.​സി.​എ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്കും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നും മാ​ന​സി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും അ​റി​യി​ച്ചു.

Tags:    
News Summary - Expatriate organizations expressed their condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.