കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര പോകുന്ന കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) മജ്ലിസുൽ അഅ്ലാ അംഗം കുഞ്ഞഹമ്മദ് കുട്ടി ഫൈസിക്ക് യാത്രയപ്പ് നൽകി. ഖൈത്താൻ ഇംപീരിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയിൽ കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു.
കുഞ്ഞഹമ്മദ് കുട്ടി ഫൈസി കഴിഞ്ഞ 23 വർഷത്തോളം കെ.ഐ.സി സംഘടന രംഗത്തും സജീവമായി പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിനുള്ള സ്നേഹോപഹാരം ചെയർമാൻ ശംസുദ്ദീൻ ഫൈസി കൈമാറി.
കുഞ്ഞഹമ്മദ് കുട്ടി ഫൈസി മറുപടി പ്രസംഗം നടത്തി. കേന്ദ്ര നേതാക്കളായ ഇ.എസ്. അബ്ദുറഹ്മാൻ ഹാജി, അബ്ദുല്ലത്തീഫ് എടയൂർ, ഇസ്മാഈൽ ഹുദവി, ഹകീം മുസ്ലിയാർ, ഫൈസൽ കുണ്ടൂർ എന്നിവർ സന്നിഹിതരായിരുന്നു. കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി നാസർ കോഡൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.