കുവൈത്ത് സിറ്റി: കുവൈത്ത്-ഒമാൻ സംയുക്ത സമിതി യോഗത്തിന്റെ പത്താം സമ്മേളനത്തോടനുബന്ധിച്ച് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി കുവൈത്തിലെത്തി.
സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയെയും പ്രതിനിധി സംഘത്തെയും വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായി ഒമാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി.
അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടർ ലഫ്റ്റനന്റ് ജനറൽ (റിട്ട) ജമാൽ തിയാബ്, കിരീടാവകാശിയുടെ ദിവാനിലെ വിദേശകാര്യ അണ്ടർസെക്രട്ടറി മാസെൻ അൽ ഇസ, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) കാര്യങ്ങളുടെ വിദേശകാര്യ സഹമന്ത്രി അംബാസഡർ നജീബ് അൽ ബാദർ.
ഒമാനിലെ കുവൈത്ത് അംബാസഡർ ഡോ. മുഹമ്മദ് അൽ ഹജ്രി, കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സാലിഹ് അൽ ഖറൂസി എന്നിവരും യോഗത്തിൽ പങ്കെടുത്തു. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധം അവയെ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള മാർഗങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും അവലോകനം ചെയ്തു. മേഖലയിലെ സുരക്ഷയുടെയും സ്ഥിരതയുടെയും അടിത്തറ ഉറപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള തുടർച്ചയായ സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിനുള്ള ചട്ടക്കൂടുകളും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.