മ​ഴ ശ​നി​യാ​ഴ്ച വ​രെ തു​ട​രും

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ്യാ​ഴാ​ഴ്ച വ്യാ​പ​ക​മാ​യി മ​ഴ​യെ​ത്തി. രാ​വി​ലെ മു​ത​ല്‍ ഇ​ട​ക്കി​ടെ പെ​യ്ത ചാ​റ്റ​ൽ മ​ഴ അ​ന്ത​രീ​ക്ഷ​ത്തെ ത​ണു​പ്പി​ച്ചു. മ​ഴ​യെ തു​ട​ര്‍ന്ന് പ​ല​യി​ട​ങ്ങ​ളി​ലും ഗ​താ​ഗ​ത ത​ട​സ്സ​വും അ​നു​ഭ​വ​പ്പെ​ട്ടു.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും ഇ​ടി​യോ​ടു കൂ​ടി​യ ഇ​ട​ത്ത​രം മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ര്‍ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച പ​ക​ലോ​ടെ കാ​ലാ​വ​സ്ഥ മെ​ച്ച​പ്പെ​ടും. മ​ഴ​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍ ശ്ര​ദ്ധ​പു​ല​ർ​ത്ത​ണം. അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന രീ​തി​യി​ല്‍ വാ​ഹ​നം ഡ്രൈ​വ് ചെ​യ്യ​രു​തെ​ന്നും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് ഉ​ണ​ർ​ത്തി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ 112 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Rain will continue till Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.