കുവൈത്ത് സിറ്റി: കുവൈത്തിൽ സ്ക്രാപ് യാർഡിലുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണ വിധേയമാക്കി. സൽമി റോഡിന് സമീപമുള്ള അൽ നഇൗം യാർഡിലാണ് ചൊവ്വാഴ്ച രാത്രി ഏഴിന് തീപിടിത്തമുണ്ടായത്. അൽ ഷഖായ, ജഹ്റ, ഇസ്നാദ്, അർദിയ, സബ്ഹാൻ, മദീന, സാൽമിയ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേന ഏറെ പണിപ്പെട്ടാണ് തീ അണച്ചത്.
6000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ തീപടർന്നു. നിരവധി കാറുകൾ കത്തിനശിച്ചു. വാഹനങ്ങളിലെ ഗ്യാസും എണ്ണയും ടയറുകളും തീഗോളമായി ആളിപ്പടർന്നു. മരുപ്രദേശത്തുണ്ടായ തീപിടിത്തം അണക്കുന്നതിൽ വേഗത്തിൽ അടിച്ച കാറ്റും പ്രതിബന്ധമായി. ഫയർ എൻജിനുകൾ നിർത്തിയിടാൻ സ്ഥലപരിമിതി അനുഭവപ്പെട്ടതും വിഷമിപ്പിച്ചു.
ബുൾഡോസറുകളും ക്രെയിനുകളും ഉപയോഗിച്ച് സാഹസികമായാണ് സേനാംഗങ്ങൾ ഉൾഭാഗത്തേക്ക് കയറി രക്ഷാപ്രവർത്തനം നടത്തിയത്. അടുത്തെങ്ങും വെള്ളം കിട്ടാനുമുണ്ടായിരുന്നുമില്ല. അപകടത്തിെൻറ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.