കുവൈത്തിൽ കാറ്റും മഴയും തുടരാൻ സാധ്യത; ജാഗ്രത പാലിക്കണം

കുവൈത്ത് സിറ്റി: രാജ്യത്ത് മഴയും കാറ്റും തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച രാത്രി മുതൽ നേരിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്തിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ മിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു. കാറ്റിനൊപ്പം ചിലയിടങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകാനും ദൃശ്യപരത കുറയാനും സാധ്യതയുണ്ട്.

ഹ്യുമിഡിറ്റിയുടെ തോത് ഉയരും. മഴയത്ത് വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അപകടങ്ങള്‍ക്ക് കാരണമാകുന്ന വാഹനം ഡ്രൈവ് ചെയ്യരുതെന്നും അധികൃതര്‍ നിർദേശിച്ചു. അസ്ഥിരമായ കാലാവസഥ കുറച്ചുദിവസംകൂടി തുടരും. അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി ഫോൺ നമ്പറിലേക്ക് (112) വിളിക്കാൻ ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.

Tags:    
News Summary - Forecast - Kuwait Meteorological Center: Rain expected to continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.