കുവൈത്ത് സിറ്റി: ഫ്രൈഡേ ഫ്രണ്ട്സ് ക്ലബ് (എഫ്.എഫ്.സി) സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് സീസൺ- 8ൽ എസ്.സി.സി ക്രിക്കറ്റ് ക്ലബ് ടീം ജേതാക്കളായി. അബൂഹലീഫ അൽഘാനിം ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ സ്പാർക്ക് ഇലവൻ രണ്ടാം സ്ഥാനം നേടി. ലൂസേസ് ഫൈനലിൽ ടർബോ ടീമിനെ പരാജയപ്പെടുത്തി ബി.ഡി ഫ്രണ്ട്സ് ടീം മൂന്നാമതെത്തി. ഫൈനലിൽ മാൻ ഓഫ് ദി മാച്ചായി എസ്.സി.സിയിലെ ഭരതൻ തെരഞ്ഞെടുക്കപ്പെട്ടു. എഫ്.എഫ്.സി ടീമിലെ ഇമ്മാനുവൽ ടൂർണമെന്റിലെ മികച്ച താരവും മികച്ച ബാറ്ററുമായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ബാളറായി എസ്.സി.സി ടീമിലെ ഭർതനും വിക്കറ്റ് കീപ്പറായി എസ്.സി.സി ടീമിലെ സാദിഖ് ബാഷയെയും, മികച്ച ഉയർന്ന വ്യക്തിഗത സ്കോർ ചെയ്തതിന് റോയൽ ഫൈറ്റേഴ്സ് ടീമിലെ ഷബീർ അലിയെയും തെരഞ്ഞെടുത്തു. റിസൈലന്റ് ഫൈനൽ മത്സരത്തിൽ ടീം സെഞ്ച്വറിയോൻസിനെ പരാജയപ്പെടുത്തി ടീം എഫ്.എഫ്.സി ജേതാക്കളായി. ഇമ്മാനുവൽ മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായി.
വിജയികൾക്കുള്ള ട്രോഫിയും മെഡലും ക്യാഷ് പ്രൈസും സാജിദ് മീറാങ്ങാട്ട്, ക്ലബ് ഭാരവാഹികളായ മുഹമ്മദ് ഷെരീഫ്, നിതിൻ ഫ്രാൻസിസ്, മനുമോൻ ഗോപിനാഥൻ, പ്രകാശ്, പരന്താമൻ, അജയ്, ശരവണൻ എന്നിവർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.