കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കെതിരായ തുടർച്ചയായ ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് വിദേശകാര്യമന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്. ഫലസ്‍തീൻ പ്രദേശത്ത് ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ ചൂണ്ടിക്കാട്ടിയ വിദേശകാര്യമന്ത്രി ഫലസ്തീന്റെ ന്യായമായ അവകാശങ്ങൾക്ക് കുവൈത്തിന്റെ ഉറച്ച പിന്തുണ ആവർത്തിച്ചു.
അറബ് സമാധാന സംരംഭത്തിന്റെ 20ാം വാർഷിക ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു ശൈഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരനും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്‌മദ് അബുലുമാണ് സമ്മേളനം വിളിച്ചുചേർത്തത്. യൂറോപ്യൻ യൂണിയൻ ഉന്നത പ്രതിനിധി ജോസെപ് ബോറെലും പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.