കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികളുടെ പ്രവേശനം, താമസം, നിയന്ത്രണങ്ങൾ എന്നിവക്കുള്ള പ്രത്യേക വ്യവസ്ഥകൾ ഉൾകൊള്ളുന്ന പുതിയ െറസിഡൻസി നിയമം വൈകാതെ നടപ്പാക്കുമെന്ന് സൂചന.
നവംബർ 12ന് ചേർന്ന മന്ത്രിസഭാ യോഗം പുതിയ നിയമത്തിന്റെ കരടിന് അംഗീകാരം നൽകിയിരുന്നു. െറസിഡൻസി കടത്ത്, നിയമലംഘനങ്ങൾ എന്നിവയിൽ ഉൾപ്പെടുന്നവർക്ക് കനത്ത ശിക്ഷയും പിഴയും അടങ്ങുന്നതാണ് പുതിയ നിയമം. െറസിഡൻസി സംവിധാനത്തെ കൂടുതൽ സുതാര്യവും നിയന്ത്രിതവുമാക്കുകയാണ് ലക്ഷ്യം.
ഏഴ് അധ്യായങ്ങളും 36 ആർട്ടിക്കുകളും ഉൾപ്പെടുന്ന നിയമത്തിൽ െറസിഡൻസി കടത്ത്, നിയമലംഘനങ്ങൾ എന്നിവക്ക് അഞ്ച് വർഷം വരെ തടവും 10,000 ദീനാർ പിഴയും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷയും ലഭിക്കുമെന്ന് ‘അൽറായ്’ പത്രം റിപ്പോർട്ടു ചെയ്തു.
വിദേശികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, വിദേശികളുടെ താമസം,െറസിഡൻസ് പെർമിറ്റ്, ഗാർഹിക തൊഴിലാളികൾ, സർക്കാർ-സർക്കാറിതര തൊഴിലാളികൾ, സ്പോൺസറുടെ ഉത്തരവാദിത്തം, ഫീസും ഇളവുകളും, മനുഷ്യകടത്തും അനുബന്ധ കുറ്റകൃത്യങ്ങൾ, ശിക്ഷാനടപടികൾ എന്നിവ ഉൾകൊള്ളുന്നതാണ് പുതിയ നിയമം.
പ്രധാന നിയമങ്ങൾ
- ഹോട്ടലുകളിൽ താമസിക്കുന്ന വിദേശികളുടെ വിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ അധികൃതരെ അറിയിക്കണം
- പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇവരുടെ വിവരങ്ങള്‍ പരിശോധിക്കാനുള്ള പൂര്‍ണ അധികാരം നല്‍കും
- സന്ദർശക വിസയിൽ കൂടിയത് മൂന്ന് മാസം മാത്രമേ രാജ്യത്ത് താമസിക്കാൻ അനുവദിക്കൂ
- പ്രവാസികള്‍ക്ക് അഞ്ചു വര്‍ഷം വരെ സ്ഥിരതാമസാനുമതി നല്‍കാനുള്ള ആനുകൂല്യം
- ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് ആറു മാസത്തിൽ കൂടുതല്‍ വിദേശത്ത് താമസിക്കാന്‍ കഴിയില്ല
- ഗാർഹിക തൊഴിലാളികളുടെ വിസ കൈമാറ്റം തൊഴിലുടമയുടെയോ ആഭ്യന്തര മന്ത്രാലയത്തിന്റെയോ അനുമതിയോടെ മാത്രമേ അനുവദിക്കൂ
- പ്രത്യേക അനുമതിയില്ലാതെ വീട്ടുജോലിക്കാര്‍ക്ക് നാല് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് തുടരാന്‍ കഴിയില്ല.
- സർക്കാർ ഏജൻസികളിലെ ജീവനക്കാർക്ക് മറ്റൊരു ഏജൻസിയിൽ റസിഡൻസ് പെർമിറ്റ് ലഭിക്കണമെങ്കിൽ മുൻ ഏജൻസിയുടെ അംഗീകാരം നിർബന്ധമാണ്
- വിസ കച്ചവടം ചെയ്യുന്നതിന് കനത്ത ശിക്ഷ
- നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത പിഴയും, നാടുകടത്തൽ അടക്കമുള്ള നടപടികളും
- സ്പോണ്‍സര്‍മാര്‍ കുവൈത്തില്‍ ഇല്ലാത്ത സാഹചര്യത്തില്‍, വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അധികൃതരെ അറിയിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.