തി​ങ്ക​ളാ​ഴ്ച രാ​ജ്യ വ്യാ​പ​ക​മാ​യി മ​ഴ; ഇ​ന്നും തു​ട​രും

കു​വൈ​ത്ത് സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി മ​ഴ ല​ഭി​ച്ചു. രാ​വി​ലെ മു​ത​ൽ നേ​രി​യ രീ​തി​യി​ൽ പെ​യ്ത മ​ഴ ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്തി പ്രാ​പി​ച്ചു. എ​വി​ടെ​യും വ​ലി​യ പ്ര​യാ​സ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. നേ​രി​യ രീ​തി​യി​ലു​ള്ള കാ​റ്റും ചാ​റ്റ​ൽ മ​ഴ​യും താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​ക്കി. ചെ​വ്വാ​ഴ്ച​യും മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പെ​ടാം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ മേ​ഘ​ങ്ങ​ളും മ​ഴ​യും ക്ര​മേ​ണ കു​റ​യും വ്യാ​ഴാ​ഴ്ച മു​ത​ൽ സ്ഥി​ര​ത കൈ​വ​രി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച മു​ത​ൽ താ​പ​നി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞ് ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടും. കാ​റ്റി​ന്റെ ദി​ശ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്ക് മാ​റും. പൊ​തു​വെ കാ​ലാ​വ​സ്ഥ പ​ക​ലും രാ​ത്രി​യും ത​ണു​പ്പു​മാ​യി​രി​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​ക്കി​ടെ​യു​ള്ള മ​ഴ​ക്കും ഇ​ടി​മു​ഴ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ണ്ട്.

Tags:    
News Summary - Rain Alert in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.