കുവൈത്ത് സിറ്റി: മേഖലയിലെ റീട്ടെയിൽ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റിൽ കുവൈത്ത് ദേശീയ, വിമോചന ദിനാഘോഷങ്ങൾ ആരംഭിച്ചു. ഖുറൈൻ ഔട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ മുബാറക് അൽ കബീർ ഗവർണർ മഹ്മൂദ് അബ്ദുൽ സമദ് ബൂഷഹരി ഉദ്ഘാടനം ചെയ്തു. എല്ലാ ഔട്ട്ലെറ്റുകളും കുവൈത്ത് പതാകയും തിളങ്ങുന്ന ലൈറ്റുകളും അലങ്കാര കമാനങ്ങളും കലാരൂപങ്ങളും എല്ലാമായി അലങ്കരിച്ചിട്ടുണ്ട്. കുട്ടികളുടെ മുഖത്ത് കലാകാരന്മാർ ദേശീയ പതാക വരക്കുന്നു. ഖുറൈൻ ഔട്ട്ലെറ്റിൽ പാൽ, ജ്യൂസ് പാക്കറ്റുകൾകൊണ്ട് ഏഴു മീറ്റർ ഉയരത്തിൽ നിർമിച്ച കുവൈത്ത് ടവർ മാതൃകയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. കുവൈത്ത് ഡാനിഷ് ഡെയറി (കെ.ഡി.ഡി) കമ്പനിയുടെ 17,000ത്തിലധികം പാൽ, ഫ്രൂട്ട് ജ്യൂസ് കവറുകൾ അടുക്കിവെച്ചാണ് കുവൈത്തിന്റെ പ്രധാന ഐക്കണായ മൂന്നു ടവറുകളുടെ മാതൃക തീർത്തത്.
പ്രദർശനം നേരിട്ടു കാണാനും കലാരൂപത്തിന് മുന്നിൽനിന്ന് സെൽഫിയെടുക്കാനും നിരവധി പേരാണ് എത്തുന്നത്. ഒന്നിനു മുകളിൽ ഒന്നായി 800 അടുക്കുകളാണ് സന്തുലിതമായി വെച്ചത്. ഫെബ്രുവരി മാസത്തിലുടനീളം എല്ലാ വിഭാഗത്തിലുള്ള ഉൽപന്നങ്ങൾക്കും വൻ വിലക്കിഴിവുണ്ട്. കുവൈത്തി ഉൽപന്നങ്ങൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വൗച്ചർ പ്രമോഷന്റെ ഭാഗമായി ഓരോ അഞ്ചു ദീനാറിന്റെ പർച്ചേസിനും നറുക്കെടുപ്പിന്റെ ഭാഗമാകാൻ അവസരം ലഭിച്ചും. 15,000 ദീനാർ മൂല്യമുള്ള 131 ഗിഫ്റ്റ് വൗച്ചറുകളാണ് കാത്തിരിക്കുന്നത്. ലുലു ഹല ഫെബ്രുവരി ഫെസ്റ്റിവലിന്റെ ഭാഗമായി 'ബ്രാൻഡ് ഓഫ് ദ വീക്ക്', 'പ്രോഡക്ട് ഓഫ് ദ ഡേ', 'സ്പെഷൽ ഡീൽ ഓഫ് ദ ഡേ', 'പ്രൗഡ്ലി ഫ്രം കുവൈത്ത്' തുടങ്ങി പ്രത്യേക പ്രമോഷൻ ഓഫറുകളുണ്ട്. ഫെബ്രുവരി 25ന് കുവൈത്തിന്റെ 61ാം ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി 61 അതിശയിപ്പിക്കുന്ന ഓഫറുകൾ ലഭ്യമാക്കും.
ഫെബ്രുവരി 23 മുതൽ ഈ ഓഫറുകൾ ലഭ്യമാകും. ഫെബ്രുവരി 23 മുതൽ ആറു ദിവസങ്ങളിലായി 600 ഭാഗ്യശാലികൾക്ക് അവർ വാങ്ങിയ ട്രോളി ലോഡ് പർച്ചേസ് പൂർണമായും സൗജന്യമായി ലഭിക്കും. ഉത്സവകാലയളവിൽ ഉടനീളം ഫാഷൻ വെയർ, പാദരക്ഷകൾ, ലേഡീസ് ബാഗ്, കണ്ണടകൾ, കളിപ്പാട്ടങ്ങളും ആക്സസറികളും, ഇലക്ട്രോണിക്, വീട്ടുപകരണങ്ങൾ, മൊബൈൽ ഫോൺ, ഗാഡ്ജെറ്റുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയ ഉൽപന്ന വിഭാഗങ്ങളിൽ ഡിസ്കൗണ്ട് ലഭിക്കും. മത്സ്യ, മാംസ ഉൽപന്നങ്ങൾക്കും മറ്റു ഭക്ഷ്യ ഉൽപന്നങ്ങൾക്കും ആകർഷകമായ ഓഫറുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.