ഹെർഷൽ ഗിബ്‌സ് കുവൈത്ത് ക്രിക്കറ്റ് ടീം മെന്റർ

കു​വൈ​ത്ത്സി​റ്റി: കു​വൈ​ത്ത് ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മെ​ന്റ​റാ​യി സൗ​ത്ത് ആ​ഫ്രി​ക്ക​ന്‍ മു​ന്‍ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ താ​രം ഹെ​ർ​ഷ​ൽ ഗി​ബ്‌​സി​നെ നി​യ​മി​ച്ചു. ഗ​ൾ​ഫ് ക്രി​ക്ക​റ്റ് ടി20 ​ഐ ചാ​മ്പ്യ​ൻ​ഷി​പ്പി​നും ഐ.​സി.​സി ടി20 ​ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​നു​മാ​ണ് ഗി​ബ്‌​സി​ന്‍റെ സേ​വ​നം കു​വൈ​ത്ത് ക്രി​ക്ക​റ്റ് ടീ​മി​ന് ല​ഭി​ക്കു​ക. നേ​ര​ത്തേ കു​വൈ​ത്ത് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി​രു​ന്നു ഗി​ബ്‌​സ്. സെ​പ്റ്റം​ബ​ർ 13ന് ​ദോ​ഹ​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. കു​വൈ​ത്ത് ദേ​ശീ​യ ടീ​മി​നാ​യി മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ഷി​റാ​സ് ഖാ​ൻ, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ക്ലി​ന്ടോ വേ​ലൂ​ക്കാ​ര​ന്‍ എ​ന്നി​വ​രും ക​ളി​ക്കു​ന്നു​ണ്ട്. യോ​​ഗ്യ​​ത മ​​ത്സ​​ര​​ത്തി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്ത് രാ​​ജ്യ​​ത്തി​​ന്റെ അ​​ഭി​​മാ​​ന​​മാ​​കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് ടീം. ​​കു​​വൈ​​ത്ത് മി​​ക​​ച്ച മു​​ന്നേ​​റ്റം ന​​ട​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് കു​​വൈ​​ത്തി​​ലെ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രും. ശ്രീ​​ല​​ങ്ക​​യു​​ടെ മു​​ൻ​​താ​​രം മു​​ത്തു​​മ​​ലിം​​ഗ പു​​ഷ്പ​​കു​​മാ​​ര​​യാ​​ണ് കു​​വൈ​​ത്ത് ടീ​​മി​​ന്റെ പ​രി​ശീ​ല​ക​ന്‍.

Tags:    
News Summary - Herschel Gibbs Kuwait Cricket Team Mentor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.