ഐ.എം.സി.സി കബ്ദിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽനിന്ന്
കുവൈത്ത് സിറ്റി: കബ്ദിലെ തൊഴിലാളിക്ക് ഐ.എം.സി.സി കുവൈത്ത് കേന്ദ്ര കമ്മിറ്റി നേതൃത്വത്തിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. ഐ.എം.സി.സി രക്ഷാധികാരിയും നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറിയുമായ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ഏറ്റവും അത്യാവശ്യക്കാരിലേക്ക് നോമ്പുതുറ വിഭവങ്ങൾ എത്തിക്കുകയാണ് ഇത്തരം സംഗമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു. മുനവ്വർ മുഹമ്മദ് റമദാൻ സന്ദേശം നൽകി. മുനീർ കുണിയ, ശ്രീനിവാസൻ, സലിം പൊന്നാനി, കബീർ തളങ്കര, സിദ്ദിഖ് ശർഖി, അസീസ് തളങ്കര, സുരേന്ദ്രൻ മൂങ്ങോത്, പ്രശാന്ത് നാരായണൻ, പുഷ്പരാജൻ, അബ്ദു കടവത്ത്, ഹാരിസ് മുട്ടുംതല, ഹസ്സൻ ബല്ല, ഫായിസ് ബേക്കൽ, റഹീം ആരിക്കാടി, സത്താർ കൊളവയൽ, അൻസാർ ഓർച്ച, കുതുബ്, നവാസ് പള്ളിക്കൽ, സിറാജ് പാലക്കി എന്നിവർ സംസാരിച്ചു. എ.ആർ അബൂബക്കർ സ്വാഗതവും മുനീർ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.