കുവൈത്ത് സിറ്റി: ഫർവാനിയയിൽ ഇന്ത്യൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ തടങ്കലിൽ വെക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കേസിൽ ഇന്ത്യൻ പ്രവാസി നേരത്തെ പിടിയിലായിരുന്നു. വാക്കേറ്റം കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.
പ്രതിയെ ബലാത്സംഗം ചെയ്യുകയും ആക്രമണം ചിത്രീകരിക്കുകയും വിഡിയോ ക്ലിപ്പ് പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് വാക്കേറ്റത്തിന് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അന്വേഷണം തുടരാൻ ജനറൽ ഡിപ്പാർട്ട്മെൻറ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.