കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ ‘ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത്’ (ഇൻഫോക്) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിക്കും. ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിംഗലിന്റെ സ്മരണയിൽ ‘ഫ്ലോറൻസ് ഫിയസ്റ്റ- 2024’ എന്ന പേരിൽ മേയ് ഒമ്പതിനാണ് ആഘോഷം. അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ വൈകുന്നേരം നാലു മുതൽ പരിപാടി ആരംഭിക്കും. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, കമ്യൂണിറ്റി വെൽഫെയർ ആൻഡ് ലേബർ ഫസ്റ്റ് സെക്രട്ടറി മനസ് രാജ് പട്ടേൽ, ഡയറക്ടർ ഓഫ് നഴ്സിങ് കുവൈത്ത് ഡോ. ഇമാൻ അൽ അവാദി തുടങ്ങിയവർ പങ്കെടുക്കും. കുവൈത്തിൽ ദീർഘകാലമായി ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്സുമാരെ ആദരിക്കും. നഴ്സുമാരും കുട്ടികളും അവതരിപ്പിക്കുന്ന വ്യത്യസ്തമായ കലാപരിപാടികളും അരങ്ങേറും. ലൈവ് മ്യൂസിക് നൈറ്റും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ബിബിൻ ജോർജ്, സെക്രട്ടറി ഹിമ ഷിബു, പ്രോഗ്രാം കൺവീനർ രാജലക്ഷ്മി ശൈമേഷ്, ട്രഷറർ അംബിക ഗോപൻ, വൈസ് പ്രസിഡന്റ് ഷൈജു കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.