മു​ബാ​റ​കി​യ​യി​ലെ ആ​ഭ​ര​ണ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​ർ ശൈ​ഖ്​ ത​ലാ​ൽ അ​ൽ ഖാ​ലി​ദി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത സം​ഘം

മു​ബാ​റ​കി​യ​യി​ലെ ആ​ഭ​ര​ണ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന

കു​വൈ​ത്ത്​ സി​റ്റി: മു​ബാ​റ​കി​യ​യി​ലെ സ്വ​ർ​ണം, വെ​ള്ളി ആ​ഭ​ര​ണ ക​ട​ക​ളി​ലും നി​ർ​​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​ർ ശൈ​ഖ്​ ത​ലാ​ൽ അ​ൽ ഖാ​ലി​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​ടു​ങ്ങി​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ വൃ​ത്തി​ഹീ​ന​മാ​യും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഒ​രു​മാ​സ​ത്തെ സാ​വ​കാ​ശം ന​ൽ​കി.

ഇ​തി​ന​കം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ക​ട​ക​ൾ അ​ട​പ്പി​ക്കും. ജോ​ലി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച സൗ​ക​ര്യം പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മു​ബാ​റ​കി​​യ​യു​ടെ പൈ​തൃ​ക​ത്തി​ന്​ ക​ള​ങ്കം ചാ​ർ​ത്തു​ന്ന രീ​തി​യി​ൽ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. മു​നി​സി​പ്പാ​ലി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.